സ്‌കൂള്‍ ഫീസും ബസ്ചാര്‍ജ് വര്‍ധനവ്: പ്രതിഷേധമായി രക്ഷാകര്‍തൃ കൂട്ടായ്മ
ചാലക്കുടി: സി.കെ.എം.എന്‍.എസ്.എസ് സ്‌കൂളില്‍ രക്ഷിതാക്കളെ മുന്‍കൂട്ടി അറിയിക്കാതെ സ്‌കൂള്‍ ഫീസും ബസ്ചാര്‍ജ്ജും അന്യായമായി വര്‍ധിപ്പിച്ചതിനെതിരേ പ്രതിഷേധം ശക്തമാക്കാന്‍ രക്ഷാകര്‍തൃ കൂട്ടാമ തീരുമാനിച്ചതായി പി.ടി.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജൂണ്‍ 19ന് ഫീസ് വര്‍ധിപ്പിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ കൊടുത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന് പി.ടി.എ പരാതി നല്‍കിയെങ്കിലും ചര്‍ച്ചക്ക് പോലും വിളിക്കാന്‍ മാനേജുമെന്റ് തയ്യാറായില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. സി.ബി.എസ്.ഇ ചട്ടമനുസരിച്ച് ഫീസ് വര്‍ധനവ് വരുത്തണമെങ്കില്‍ സ്‌കൂള്‍ മാനേജ് കമ്മിറ്റി കൂടി തീരുമാനമെടുക്കേണ്ടതും പി.ടി.എയുമായി ചര്‍ച്ച നടത്തുകയും വേണം. എന്നാല്‍ ചട്ടങ്ങളൊന്നും പാലിക്കാതെ ധിക്കാരമായ നടപടികളുമായി മാനേജുമെന്റ് മുന്നോട്ട് പോവുകയാണ്. ഫീസ് വര്‍ധനവ് നേര്‍ത്തെ അറിയിക്കാത്തതിനാല്‍ ഉയര്‍ന്ന ഫീസില്‍ പഠിക്കാന്‍ കഴിവില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ മാറാനുള്ള സൗകര്യവും ഇല്ലാതായി.
ഫീസ് വര്‍ധനവ് നടപ്പിലാക്കുപ്പോഴും സ്‌കൂളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."