HOME
DETAILS
MAL
തൊടിയൂരില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കം
backup
July 05 2018 | 08:07 AM
കരുനാഗപ്പള്ളി: തൊടിയൂര്‍ പഞ്ചായത്തില്‍ ആര്. രാമചന്ദ്രന് എം.എല്‍.എയുടെ പ്രത്യേക നിര്‍ദേശപ്രകാരം നടപ്പാക്കുന്ന കേരഗ്രാമം പദ്ധിക്ക് തുടക്കം. 97 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ തൊടിയൂര്‍ ഗ്രാമത്തിലെ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംയോജിത കീടനിയന്ത്രണത്തിലൂടെ തെങ്ങുകളെ കീടബാധയില്‍നിന്ന് രക്ഷിക്കുക, ഉല്പാദനക്ഷമതയില്ലാത്ത തെങ്ങുകള്‍ മുറിച്ചുനീക്കുക, അത്യുല്പാദനശേഷിയുള്ള തെങ്ങിന് തൈകള്‍ ഉല്പാദിപ്പിച്ച് സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, ജലസേചന സൗകര്യങ്ങള്‍ സൃഷ്ടിക്കുക, തെങ്ങിന്റെ ചങ്ങാതികൂട്ടം എന്ന പേരില്‍ കര്‍മസേന രൂപീകരിച്ച് കര്‍ഷകനെ സഹായിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിവൂടെ നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."