കൊവിഡ്: ഡല്‍ഹി ആരോഗ്യമന്ത്രിയുടെ ആരോഗ്യനില അതീവ ഗുരുതരം
ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി ആരോഗ്യമന്ത്രിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രി സതേന്ദ്ര ജെയിനിന്റെ ആരോഗ്യനിലയാണ് വഷളായത്.
രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിന് പിന്നാലെ ഇദ്ദേഹത്തിന് ശ്വാസതടസം നേരിടുകയും തുടര്‍ന്ന് ഓക്‌സിജന്റെ സഹായം ലഭ്യമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് ന്യൂമോണിയ കൂടി ബാധിച്ചതോടെയാണ് ആരോഗ്യനില പാടെ വഷളായത്.ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന് കടുത്ത പനി നേരത്തെ തന്നെയുണ്ടായിരുന്നു.
ഡല്‍ഹിയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യേന്ദ്ര ജെയിനിനെ ഡല്‍ഹി യിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.
അതേ സമയം സതേന്ദ്ര ജെയിന്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.
https://twitter.com/AmitShah/status/1273920381384929280
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."