HOME
DETAILS
MAL
സാക്കിര്‍ നായിക്കിനെതിരെ എന്‍.ഐ.എ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
backup
April 20 2017 | 17:04 PM
മുംബൈ: മതപ്രഭാഷകന് സാക്കിര്‍ നായിക്കിനെതിരെ മുംബൈ എന്‍.ഐ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
യു.എ.പി.എ പ്രകാരം കേസെടുത്ത് മൂന്നു പ്രാവശ്യം സമ്മന്‍സ് നല്‍കിയെങ്കിലും സാക്കിര്‍ നായിക്ക് പ്രതികരിച്ചില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
വിദേശത്തുള്ള സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ എന്‍.ഐ.എ ഇന്റര്‍പോളിന്റെ സഹായം തേടും.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് സാക്കിര്‍ നായിക്കിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ പണതട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റും സാക്കിര്‍ നായിക്കിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."