HOME
DETAILS
MAL
ജിദ്ദയിൽ നിന്ന് കെ.എം.സി.സിയുടെ രണ്ടു ചാർട്ടേഡ് വിമാനങ്ങൾ പുറപ്പെട്ടു
backup
June 19 2020 | 13:06 PM
ജിദ്ദ: ജിദ്ദയിൽ നിന്ന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള രണ്ട് ചാർട്ടേഡ് വിമാനങ്ങൾ പുറപ്പെട്ടു. സഊദി എയർലൈൻസിന്റെ ജംബോ ജെറ്റ് വിമാനങ്ങളിൽ മൊത്തം 492 യാത്രക്കാരാണുള്ളത്. ഓരോ സീറ്റ് ഒഴിച്ചിട്ട് സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു യാത്ര.
ഇന്ന് പുലര്‍ച്ചെ 4.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനത്തിൽ ഒൻപത് കുട്ടികളടക്കം 246 പേരും 7.30 ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പത്ത് കുട്ടികളടക്കം 246 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
യാത്രക്കാർക്കു വേണ്ട സഹായങ്ങൾ ചെയ്യുന്നതിന് കെ.എം.സി.സിയുടെ വളണ്ടിയർമാരും സഹായത്തിന് ഉണ്ടായിരുന്നു. യാത്രക്കാർക്ക് കെ.എം.സി.സിയുടെ വക സുരക്ഷാ കിറ്റുകളും വിതരണം ചെയ്തിരുന്നു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."