HOME
DETAILS

മാങ്കോസ്റ്റിന്‍ ചുവട്ടില്‍ അവര്‍ ഒത്തുകൂടി, സുല്‍ത്താന്റെ ഓര്‍മകളുമായി

  
backup
July 06 2018 | 05:07 AM

%e0%b4%ae%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%81%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f-2


ഫറോക്ക്: കഥയുടെ സുല്‍ത്താന്റെ ഇമ്മിണി ബല്യ ഓര്‍മകളുമായി സാംസ്‌കാരിക പ്രവര്‍ത്തകരും, വിദ്യാര്‍ഥികളും ബേപ്പൂര്‍ വൈലാലില്‍ വീട്ടില്‍ ഒത്തുകൂടി. വൈക്കം മുഹമ്മദ് ബഷീറിന്റെ 24-ാംചരമദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് വിശ്വസാഹിത്യകാരന്റെ ഓര്‍മകള്‍ അയവിറക്കാന്‍ സാഹിത്യ പ്രേമികള്‍ സംഗമിച്ചത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ബഷീറിനെ സ്‌നേഹിക്കുന്നവരെ ബഷീറിന്റെ മക്കളും പേരമക്കളും ചേര്‍ന്നു സ്വീകരിച്ചു. മാങ്കോസ്റ്റിന്‍ മരച്ചുവട്ടിലും മുറ്റത്തും എഴുത്തുകാരും കുട്ടികളും കൂട്ടം കൂടിയപ്പോള്‍ വൈലാലില്‍ വീട്ടില്‍ ബഷീറിന്റെ സ്മരണകള്‍ പ്രകാശിച്ചു നിന്നു. ഗാനരചിയതാവ് റഫീഖ് അഹമ്മദ് അനുസ്മരണ പ്രഭഷണം നടത്തി. ബഷീര്‍ കൃതികള്‍ കാലാതീതമാണെന്നു അദ്ദേഹം പറഞ്ഞു. ഏത് കാലത്തും ഏത് പ്രായക്കാര്‍ക്കും ആസ്വാദകരമായതും മനുഷ്യമനസുകളെ സ്വാധീനക്കാന്‍ കഴിവുളളതുമാണ് ബഷീറിന്റെ സൃഷ്ടികള്‍. ജീവതവും പരിസരവും ബന്ധപ്പെടുത്തിയാണ് ബഷീര്‍ കഥകള്‍ രജിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബഷീറിന്റെ പേരമക്കളായ വസീം മുഹമ്മദ് ബഷീര്‍ സ്വാഗതവും, അസീം മുഹമ്മദ് ബഷീര്‍ വിവരണം നടത്തി. ഡോ. എം.കെ മുനീര്‍ എം.എല്‍ എ, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, കെ.എസ് വെങ്കടാചലം, കാനേഷ് പുനൂര്‍, എ. സജീവന്‍, പി.ദാമോദരന്‍, എടത്തൊടി രാധാകൃഷ്ണന്‍, പി.ആര്‍ നാഥന്‍, ലൂസിവര്‍ഗീസ്, ടി.കെ.എ അസീസ്, മങ്ങാട്ട് രത്‌നാകരന്‍, ലത്തീഫ് പറമ്പില്‍, പ്രദീപ് ഹുഡിനോ, ഡോ. ഖദീജ നര്‍ഗീസ്, ഡോ. ശരത്ചന്ദ്രന്‍, പേരോത്ത് പ്രകാശന്‍, പി.കെ പോക്കര്‍ സംസാരിച്ചു. പ്രമോദ് പൂമംഗലത്ത് ഗിറ്റാര്‍ വായിച്ചു. കാളിയമ്പുഴ കവിത ആലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago