ചുരമില്ലാ ബദല്‍ പാത; വയനാട് കൈകോര്‍ക്കുന്നു
കല്‍പ്പറ്റ: ചുരമില്ലാ ബദല്‍ പാതക്കായി വയനാട് ഒന്നിക്കുന്നു. ചുരത്തില്‍ ഗതാഗത തടസമുണ്ടാകുമ്പോള്‍ ദിവസങ്ങളോളം ഒറ്റപ്പെടുന്ന ജില്ലക്ക് ആശ്വാസമാകാന്‍ ബദല്‍റോഡ് യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ഭേദമന്യേ കര്‍മ്മ സമിതിക്ക് രൂപം നല്‍കി.
ഒറ്റപ്പെടുന്ന വയനാടിനെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായ മുന്നേറ്റമാണ് വേണ്ടതെന്നും ചുരമില്ലാത്ത ബദല്‍റോഡ് യാഥാര്‍ഥ്യമാക്കി ജില്ലയിലേക്കുള്ള ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ഒറ്റക്കെട്ടായി ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. ജില്ലയുടെ ആവശ്യം പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സജീവ പരിഗണയില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. സമിതി പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുമെന്ന് എം.ഐ ഷാനബാസ് എം.പി പറഞ്ഞു. ചുരത്തിന്റെ നിയന്ത്രണം വയനാട് കലക്ടര്‍ക്കു കൂടി നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു.
വിഷയത്തില്‍ മുഖ്യമന്ത്രി അനുകൂല നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ബദല്‍ റോഡുകളുടെ സാധ്യതാപട്ടിക തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കും. പ്രദേശിക വികാരങ്ങള്‍ക്കുപരി ജില്ലയുടെ ആവശ്യമെന്ന തരത്തിലേക്കുയരാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ സൂചിപ്പിച്ചു. വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ പഠനം നടത്തി അനുയോജ്യമായ ബദല്‍പാത കണ്ടെത്താന്‍ സാധിക്കണമെന്നും തീരുമാനങ്ങള്‍ പ്രായോഗിക തലത്തില്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ബദല്‍പാതക്ക് ആവശ്യമായി വരുന്ന എല്ലാ രേഖകളും യഥാസമയം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു.
യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.പി.എ കരീം, കെ.എല്‍ പൗലോസ്, പി ഗഗാറിന്‍, കെ സദാനന്ദന്‍, കെ.കെ അഹമ്മദ് ഹാജി, എന്‍.ഡി അപ്പച്ചന്‍, സരസമ്മ, കെ.വി ശശി, ആന്റണി, കെ.കെ ഹനീഫ, ടി ഉഷാകുമാരി, എ. ദേവകി, അനില തോമസ്, പി.എന്‍ വിമല, വര്‍ഗീസ് മുരിയന്‍ കാവില്‍, സി ഓമന, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ സ്വാഗതവും ജില്ലാ പഞ്ചായത്തംഗം പി ഇസ്മയില്‍ നന്ദിയും പറഞ്ഞു.
എം.ഐ ഷാനബാസ് എം.പി (ചെയര്‍മാന്‍) സി.കെ ശശീന്ദ്രന്‍ എം.എല്‍.എ (വര്‍ക്കിങ് ചെയര്‍മാന്‍) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ (കണ്‍വിനര്‍) എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു (വൈസ് ചെയര്‍മാന്‍) ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ വിവിധ രാഷ്ട്രീയ, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവരുമടങ്ങിയതാണ് കര്‍മ്മ സമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."