അഴിമതി തടയുന്നതിനായി ജാഗ്രത സമിതി ആരംഭിച്ചു
ആലുവ: റസിഡന്റ്‌സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് അഴിമതി തടയുന്നതിനായി രൂപീകരിച്ച ജാഗ്രത സമിതി 'റാം' ( റസിഡന്റ്‌സ് അസോസിയേഷന്‍ ആന്റി കറപ്ഷന്‍ മൂവ്‌മെന്റ്) ആലുവയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ സെന്‍ ട്രല്‍ റേഞ്ച് എസ്.പി തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. എഡ്രാക് ആലുവ താലൂക്ക് പ്രസിഡന്റ് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രാഹം മുഖ്യാതിഥിയായിരുന്നു. വിജിലന്‍സിന്റെ 'വിസില്‍ നൗ' എന്ന മൊബൈല്‍ ആപ്പിനെക്കുറിച്ച് വിജിലന്‍സ് സെന്‍ ട്രല്‍ ഡി.വൈ.എസ്.പി ഫിറോസ്. എം. ഷെഫീക്ക് വിശദീകരണം നടത്തി. എം. സുരേന്ദ്രന്‍ 'റാം' പദ്ധതിയെക്കുറിച്ച് ക്ല്‌ലാസ്സ് നയിച്ചു.
എഡ്രാക് ജില്ല ജനറല്‍ സെക്രട്ടറി എ.അജിത്കുമാര്‍ , എന്‍.സുകുമാരന്‍, പി.ബി. സാലി, പി.ഉമ്മര്‍, കെ. മാധവന്‍ കുട്ടി നായര്‍, വി.ഡി. രാജപ്പന്‍, കെ.കെ. വിജയപ്രകാശ്, മജീദ് മണിച്ചേരി, ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. എറണാകുളം ജില്ല റസിഡന്റ്‌സ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സില്‍ (എഡ്രാക്ക്) വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എറണാകുളം സെന്‍ ട്രല്‍ റേഞ്ചിന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."