HOME
DETAILS

പാലരുവി എക്‌സ്പ്രസ്; സ്റ്റോപ്പ് നിര്‍ണയത്തില്‍ എം.പിക്ക് പ്രതിഷേധം

  
backup
April 20 2017 | 19:04 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1-2



അങ്കമാലി: പാലരുവി  എക്‌സ്പ്രസ് സ്റ്റോപ്പ്  നിര്‍ണയത്തില്‍  ഇന്നസെന്റ് എം.പി  പ്രതിഷേധം  അറിയിച്ചു. കേരളത്തില്‍  പുതുതായി സര്‍വ്വീസ് ആരംഭിക്കുന്ന  പാലരുവി  എക്‌സ്പ്രസിന്റെ  സ്റ്റോപ്പ് നിര്‍ണയിച്ചപ്പോള്‍  അങ്കമാലി, ചാലക്കുടി  സ്റ്റേഷനുകളെ  ഒഴിവാക്കിയതില്‍  കേന്ദ്ര റെയില്‍വേ മന്ത്രിയേയും,റെയില്‍വേ ബോര്‍ഡിനേയും  ഇന്നസെന്റ് എം.പി പ്രതിഷേധം  അറിയിച്ചു. പുതിയ ട്രെയ്‌ന്  ലോക്‌സഭാ  മണ്ഡലത്തിലെ  ആലുവ , അങ്കമാലി, ചാലക്കുടി  സ്റ്റേഷനുകളില്‍ സ്റ്റോപ്പ്  അനുവദിക്കുന്നതിനായി വളരെ  നേരത്തെ  തന്നെ  റെയില്‍വേ  മന്ത്രി  സുരേഷ് പ്രഭുവുമായും  റെയില്‍വേ ബോര്‍ഡുമായും ചര്‍ച്ച നടത്തിയിരുന്നു. അനുകുല  നടപടിയുണ്ടാവുമെന്ന്  അന്ന് ഉറപ്പു  നല്‍കിയതുമാണ്. എന്നാല്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചപ്പോള്‍  ആലുവയില്‍ മാത്രമാണ് സ്റ്റോപ്പ്  അനുവദിക്കപ്പെട്ടത്. സ്ഥിരം  യാത്രക്കാര്‍  ഏറെ  പ്രതീക്ഷയോടെ  കാത്തിരുന്ന  ട്രെയിനാണിത്. ഈ  സാഹചര്യത്തില്‍  ഇപ്പോഴത്തെ  പിഴവ് പരിഹരിച്ച്  മറ്റ്  സ്റ്റേഷനുകളിലും  സ്റ്റോപ്പ് അനുവദിക്കാന്‍  അടിയന്തിര നടപടി സ്വീകരിക്കണമെന്ന്  റെയില്‍വേ ബോര്‍ഡുമായി നടത്തിയ  ചര്‍ച്ചയില്‍  ഇന്നസെന്റ് എം.പി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago