ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതിലേറെ പേര്‍ക്ക് പരുക്ക്
കല്‍പ്പറ്റ: കൈനാട്ടി അമൃതിന് സമീപം കെ.എസ്.ആര്.ടി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഇരുപതിലേറെ പേര്‍ക്ക് പരുക്കേറ്റു.
പള്ളികുന്ന് മല്ലാപള്ളില് സിയ തോമസ് (48), മകള്‍ ഇന്ദു ജോര്‍ജ്ജ് (20), മകന് അനൂപ് ജോര്‍ജ്ജ് (17), മുട്ടില്‍ പഴശ്ശി കോളനി ജയന് (44), പെരുന്തല്‍മണ്ണ സരസ്വതി (47), ബിന്ദു പെരുന്തല്‍മണ്ണ (43), ഡെല്‍ന കെല്ലൂര്‍ (21), കെല്ലൂര്‍ ലില്ലി, സുല്‍ത്താന്‍ ബത്തേരി മാനിവയല്‍ പ്രഭാകരന് (66), ചേരക്കര പങ്കജാക്ഷന് (55), സുല്‍ത്താന്‍ ബത്തേരി ടോം (7), ശോഭന (50), ഹരീഷ് സുല്‍ത്താന്‍ ബത്തേരി (36)എന്നിവര്‍ക്കാണ് പരുക്കേറ്റത് ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരുക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റ വനിത സെല്‍ സിവില്‍ പൊലിസ് ഓഫിസര്‍ ജസീല (35)ന് അപകടത്തില്‍ സാരമായ പരുക്കേറ്റു. ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ബസിന്റെ മുന്‍ഭാഗത്ത് ഉണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ സ്ത്രീകളാണ് കൂടുതല്‍. റോഡിന് വളവുള്ള ഭാഗത്താണ് അപകടം നടന്നത്. ഓടികൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ചത്. അപകടത്തെ തുടര്‍ന്ന് റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."