ഈരാറ്റുപേട്ടയുടെ നന്മ മനസ് കനിഞ്ഞു; 10 മിനുട്ട് കൊണ്ട് 1.75 ലക്ഷം രൂപ സമാഹരിച്ചു
ഈരാറ്റുപേട്ട: അത്യഅപൂര്‍വ ജനിതകരോഗത്തിന് കീഴ്‌പ്പെട്ട് സങ്കടകരമായ അവസ്ഥയില്‍ കഴിയുന്ന അതിരമ്പുഴ അബ്ദുല്‍ ഷിനാജിന്റെ മകന്‍ ഷാഹിന്‍ഷാ (15)എന്ന വിദ്യാര്‍ഥിക്ക് വേണ്ടി ഈ രാറ്റുപേട്ടയിലെ വിവിധ മസ്ജിദുകളില്‍ നിന്ന് വെള്ളിയാഴ്ച 1.75 ലക്ഷം രൂപ പിരിഞ്ഞു കിട്ടി.
ലോകത്ത് വളരെ വിരളമായ ഈ രോഗം ഇന്ത്യയില്‍ 55 പേര്‍ക്ക് മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ. രോഗകാരണമോ ചികിത്സയോ കൃത്യമായി കണ്ടു പിടിക്കപ്പെട്ടിട്ടില്ല. ഹൃദയമിടിപ്പ് വര്‍ധിക്കുകയും ഹാര്‍ട്ട് അറ്റാക്ക് പോലുള്ള അവസ്ഥ പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ ടെസ്റ്റും സ്‌കാനിങുകളും നിരന്തരമായി നടത്തേണ്ടതുണ്ട്. ഒപ്പം വളരെ ചെലവേറിയ ഇഞ്ചക്ഷനുകള്‍ നല്‍കി ജീവന്‍ പിടിച്ചു നിര്‍ത്തുകയും വേണം. ആദ്യഘട്ടത്തില്‍ മുപ്പതു ലക്ഷത്തോളം രൂപ ചെലവ് വരുകയും അതിരമ്പുഴ, താജ് മസ്ജിദ്, ചങ്ങനാശേരി മഹല്ലുകളുടെ സഹകരണത്തോടെ വാടക വീട്ടില്‍ കഴിയുന്ന ഈ നിര്‍ധന കുടുംബം ചികിത്സ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. ഇപ്പോള്‍ രണ്ടാം ഘട്ടത്തില്‍ 1,6000 രൂപയുടെ 18 ഡോസുകള്‍ അടിയന്തരമായി നല്‍കേണ്ടിയിരുന്നു. നിസഹായരായ കുടുംബത്തെ സഹായിക്കാന്‍ ഈരാറ്റുപേട്ടയിലെ ഒരുപറ്റം യുവാക്കളാണ് രംഗത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."