തെര. കമ്മിഷന് കോഴ വാഗ്ദാനം: ടി.ടി.വി ദിനകരന് സമന്‍സ് കൈമാറി
ചെന്നൈ: പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നം ലഭിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന് കോഴ വാഗ്ദാനം ചെയ്ത കേസില്‍ അണ്ണാ ഡി.എം.കെ(അമ്മ) ഡെപ്യൂട്ടി ജന.സെക്രട്ടറി ടി.ടി.വി ദിനകരന് ഡല്‍ഹി പൊലിസ് സമന്‍സ് കൈമാറി. ഡല്‍ഹി ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമന്‍സ് ഇന്നലെ ദിനകരന്റെ ചെന്നൈയിലെ വസന്ത് നഗറിലുള്ള വസതിയിലെത്തിയാണ് അസി. കമ്മിഷനര്‍ സഞ്ജയിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കൈമാറിയത്.
പൊലിസ് സാന്നിധ്യം പ്രദേശത്ത് സംഘര്ഷാന്തരീക്ഷമുണ്ടാക്കുകയും ദിനകരന്റെ അനുയായികള്‍ പൊലിസിനെതിരേ പ്രതിഷേധിക്കുകയും ചെയ്തു.
ദിനകരന് രാജ്യം വിട്ടേക്കുമെന്ന സംശയത്തെത്തുടര്‍ന്ന് എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പൊലിസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ദിനകരന്റെ വസതിയിലെത്തി നേരിട്ട് സമന്‍സ് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."