മറയൂരില്‍ ഇ -ലേലം: 35.59 കോടിയുടെ ചന്ദനം വിറ്റു
മറയൂര്‍: മറയൂര്‍ ചന്ദന ഇ ലേലത്തിലൂടെ 51.50 ടണ്‍ ചന്ദനം നികുതിയടക്കം 35.59 കോടി രൂപയ്ക്ക് വിറ്റഴിച്ചു. 237 ലോട്ടുകളിലായി 17 വിഭാഗത്തില്‍പ്പെട്ട 86.64 ടണ്‍ ചന്ദനമാണ് രണ്ടു ദിനങ്ങളില്‍ നാലു ഘട്ടങ്ങളിലായി ലേലം നടന്നത്.
13 സ്ഥാപനങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു.കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കര്‍ണ്ണാടക സോപ്‌സ് ആന്റ് ഡിറ്റര്‍ജ്‌മെന്റ് കമ്പനി 35.22 ടണ്‍ ചന്ദനം 32 കോടി രൂപയ്ക്ക് ലേലത്തില്‍ പിടിച്ചു. തൃശൂര്‍ ഔഷധി 1.53 കോടി രൂപയ്ക്ക് ലേലം കൊണ്ടു. ഇവര്‍ ക്ലാസ്സ് 12 ല്‍പ്പെടുന്ന മിക്‌സഡ് ചിപ്‌സും ക്ലാസ്സ് 15 ല്‍പ്പെടുന്ന സാപ്പ് വുഡും ആണ് വാങ്ങിയത്. ക്ലാസ് 5 ല്‍പ്പെടുന്ന ഗാട്ട് ബട്ട് ല ചന്ദനത്തിനാണ് ഉയര്‍ന്ന വിലയായി കിലോക്ക് 19, 191 രൂപ ലഭിച്ചത്.
ലേലത്തില്‍ വച്ച മൂന്ന് വിഭാഗത്തില്‍പ്പെടുന്ന ചന്ദന വേരുകള്‍ ( 9.5 15 ടണ്‍) മുഴുവന്‍ വിറ്റഴിച്ചു. ക്ലാസ് 10ല്‍ പെട്ട ജയ്‌പൊഗല്‍ ചന്ദനം (4.091 ടണ്‍ ), ക്ലാസ്സ് 11 ല്‍പെട്ട ചെറിയ ചന്ദനം ( 957 കിലോ), ക്ലാസ്സ് 12 ല്‍പ്പെടുന്ന മിക്‌സഡ് ചിപ്‌സ് ( 23.44 ടണ്‍) മുഴുവനും ലേലത്തില്‍ പോയി. എന്നാല്‍ ക്ലാസ് 6 ല്‍പ്പെട്ട ബാഗ് റദാദ് ചന്ദനം 22.998 ടണ്‍ ലേലത്തില്‍ വച്ചത് ഒരു കിലോ പോലും പോയില്ല.
മറ്റു മേഖലകളില്‍ നിന്നും കൊണ്ടുവന്ന ടാന്‍സാനിയന്‍ ചന്ദനം (1870 കിലോ), ക്ലാസ്സ്13 ല്‍പ്പെട്ട സോഡസ്റ്റ് (239.8 കിലോ) എന്നിവയും ലേലത്തില്‍ പോയില്ല. കര്‍ണ്ണാടക കമ്പനി,ഔഷധി എന്നിവക്ക് പുറമെ 11 സ്ഥാപനങ്ങള്‍ ലേലത്തില്‍ ചന്ദനം പിടിച്ചു. സേലം റൂറല്‍ ആര്‍ട്ടിസാന്‍സ് (39 ലക്ഷം), ഡല്‍ഹി അല്‍ സന ഫ്രാഗ്ര നന്‍സ് (36.93 ലക്ഷം) ,ക്ലൗഡ് 9 (42.76 ലക്ഷം), ജയ്പൂര്‍ സൂര്യ ഹാന്‍ഡികാഫ്റ്റസ് (33.42 ലക്ഷം), ചെന്നൈ സായ് ലളിത് ഫ്രാഗ്ര നന്‍സ് (40.12 ലക്ഷം), തിരുനാവായ നവമുകുന്ദ ക്ഷേത്രം (41.68 ലക്ഷം), കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം ( 5.43 ലക്ഷം), തളി ദേവസ്വം (21.40 ലക്ഷം), വൈക്കം നെടുംപറമ്പില്‍ ശ്രീ ദുര്‍ഗ്ഗ ക്ഷേത്രം ( 3.26 ലക്ഷം), കൊട്ടിയൂര്‍ ദേവസ്വം ( 22.19 ലക്ഷം), ആലപ്പുഴ കെ.എസ്.റ്റി.ഡി.സി ( 9.25 ലക്ഷം) എന്നീ സ്ഥാപനങ്ങളാണ് ചന്ദനം ലേലത്തില്‍ പിടിച്ചത്. കൊല്‍ക്കത്ത ആസ്ഥാനമായ എം.എസ്.ടി.സി കമ്പനിയ്ക്കാണ് ഇ ലേലത്തിന്റെ ചുമതല.
ഏകദേശം 23 ലക്ഷം രൂപ ഇവര്‍ക്ക് കമ്മീഷനായി ലഭിക്കും. ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് നികുതിയായി 1.44 കോടി രൂപയും ജി.എസ്.ടി യിനത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 2.71 കോടി വീതവും ലഭിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."