ശ്രീനഗറില്‍ യുവാവിനെ മനുഷ്യ കവചമാക്കിയ സൈനികന്റെ സീനിയോരിറ്റി റദ്ദാക്കും
ശ്രീനഗര്‍: കശ്മിരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാനായി യുവാവിനെ മനുഷ്യ കവചമാക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ മേജര്‍ ലീതുല്‍ ഗൊഗോയിയുടെ സീനിയോരിറ്റി റദ്ദാക്കാന്‍ തീരുമാനം.
2017ലാണ് വിവാദമായ സംഭവം നടന്നത്. കോര്‍ട്ട് മാര്‍ഷ്യലിനു ശേഷമാണ് അദ്ദേഹത്തിന്റെ സീനിയോരിറ്റി റദ്ദാക്കാന്‍ സൈനിക കോടതി ഉത്തരവിട്ടത്.
വിവാദ സംഭവത്തെ തുടര്‍ന്ന് ലീതുല്‍ ഗൊഗോയിയുടെ ഡ്രൈവര്‍ സമീര്‍ മല്ല മുന്കൂട്ടിയല്ലാതെ അവധിയെടുത്ത് പോയതില്‍ അദ്ദേഹത്തിന് ശക്തമായ താക്കീത് നല്‍കാനും സൈനിക കോടതി ഉത്തരവിട്ടു. 2017ലാണ് രാഷ്ട്രീയ റൈഫില്‍സിലെ 53ാം സെക്ടറില്‍ സമീര്‍ നിയമിതനായത്. യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തിന് പിന്നാലെ ശ്രീനഗറിലെ ഒരു ഹോട്ടലില്‍ യുവതിയുമായി മേജര്‍ ഗൊഗോയിയെ കണ്ടെത്തിയ സംഭവവും വന്‍വിവാദത്തിന് വഴിവച്ചിരുന്നു. സാക്ഷിമൊഴികളും തെളിവുകളുമെല്ലാം പരിഗണിച്ചാണ് അദ്ദേഹത്തിനുനേരെ ശിക്ഷാ നടപടിയുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."