വേളത്ത് വീണ്ടും വീടിനു നേരെ ആക്രമണം
കുറ്റ്യാടി: വേളം പഞ്ചായത്തിലെ കുറിച്ചകത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം കുറിച്ചകം തായനപ്പാറക്ക് സമീപം കുനിയില്‍ സുരജയുടെ വീടിന്റെ ജനല്‍ചില്ലുകള്‍ സാമൂഹ്യദ്രോഹികള്‍ തകര്‍ക്കുകയും കുളിമുറിയുടെ വാതില്‍ തകര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.
വീടിനോടു ചേര്‍ന്ന കിണര്‍ വൃത്തികേടാക്കി വീട്ടുപകരണങ്ങളും തേങ്ങയും വലിച്ചെറിഞ്ഞു. സമീപത്തെ ഉണക്കാണ്ടി അബ്ദുല്ല ഹാജിയുടെ ഉപയോഗിക്കാത്ത കിണറ്റില്‍ മാലിന്യങ്ങള്‍ തള്ളുകയും ചെയ്തിട്ടുണ്ട്.
ഒരു മാസം മുന്‍പ് എന്‍.സി.പി നേതാവ് തായന ശശീന്ദ്രന്റെ വീടാക്രമിക്കുകയും കുറ്റ്യാടി എസ്.ഐ പി.സി രാജന്റെ കാര്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടക്കാത്തതാണ് സാമൂഹ്യവിരുദ്ധര്‍ക്ക് പ്രചോദനമാവുന്നതെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്. പൊലിസിന്റെ അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധവും ശക്തമാണ്. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."