കേരളത്തില്‍ ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നില്ല: ഋഷിരാജ് സിങ്
കൊച്ചി: കഴിഞ്ഞ 10 മാസത്തിനിടയില്‍ വ്യാജമദ്യ-മയക്കുമരുന്നു കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുïായതായി എക്‌സൈസ് കമ്മിഷനര്‍ ഋഷിരാജ് സിങ്. മദ്യശാലകള്‍ അടച്ചുപൂട്ടിയ ശേഷം മയക്കുമരുന്നുകളുടെയും വ്യാജമദ്യത്തിന്റെയും ഉപയോഗം വര്‍ധിച്ചുവോയെന്നത് ആധികാരികമായി പറയാന്‍ കഴിയില്ലെങ്കിലും പിടിക്കപ്പെടുന്ന കേസുകളുടെ എണ്ണത്തിലുള്ള വര്‍ധന ഇതൊരു കാരണമാണെന്ന് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഋഷിരാജ് സിങ്.
മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ സ്വന്തമായി മദ്യം ഉïാക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായാണ് കാണാന്‍ കഴിയുന്നത്. ഇന്നലെ കരുനാഗപ്പള്ളിയില്‍ നിന്ന് 980 ലിറ്റര്‍ സ്പിരിറ്റും കൊച്ചിയില്‍ നിന്ന് 84 ലക്ഷം രൂപയുടെ മയക്കുമരുന്നുമാണ് പിടികൂടിയത്. കേരളത്തില്‍ ലഹരിമരുന്നു മാഫിയ പ്രവര്‍ത്തിക്കുന്നതായി കരുതുന്നില്ല. മിക്ക കേസുകളിലും ലഹരിമരുന്ന് കൊടുക്കുന്നവനും വാങ്ങുന്നവനും പരസ്പരം അറിയുന്നുപോലുമില്ല. കഴിഞ്ഞ 10 മാസത്തിനിടെ സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് 1.27 ലക്ഷം പരിശോധനകള്‍ നടത്തി. 23,600 അബ്കാരി കേസുകളിലായി 22,000 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ 3,600 എന്‍.ഡി.പി.എസ് കേസുകളിലായി 3,900 പേരെ മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. 10,400 ലിറ്റര്‍ അനധികൃതമദ്യം, 2,780 ലിറ്റര്‍ സ്പിരിറ്റ്, 34,200 ലിറ്റര്‍ വിദേശമദ്യം, 1.48 ലക്ഷം ലിറ്റര്‍ വാഷ്, 22,200 ലിറ്റര്‍ അരിഷ്ടം, 830 കിലോഗ്രാം കഞ്ചാവ്, 2,892 കഞ്ചാവ് ചെടി, 135 ഗ്രാം ബ്രൗണ്‍ഷുഗര്‍, 2,573 ലഹരി ഗുളിക എന്നിവയാണ് ഈ കാലയളവില്‍ പിടികൂടിയത്.
1,420 വാഹനങ്ങള്‍ പിടികൂടുകയും രï് കോടി രൂപ പിഴയായി ഈടാക്കുകയും ചെയ്തു. 2014 ല്‍ ആകെ 900 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്താണ് കഴിഞ്ഞ 10 മാസം കൊï് നാലിരട്ടി കേസുകളില്‍ പിടികൂടിയത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ചുമാണ് മയക്കുമരുന്നുകളുടെ വില്‍പന.
പാന്‍പരാഗ്, ഹാന്‍സ് തുടങ്ങിയ പുകയില ഉല്‍പന്നങ്ങള്‍ 300 ടണ്‍ ഈ കാലയളവില്‍ പിടികൂടി കത്തിച്ചു. ഇത്തരം കേസുകളില്‍ പിഴ ഈടാക്കാന്‍ മാത്രമേ നിയമം അനുവദിക്കുന്നുള്ളു. ഒരു കിലോയില്‍ താഴെ കഞ്ചാവ് പിടിച്ചാല്‍ ജാമ്യം പെട്ടെന്ന് കിട്ടുന്ന സാഹചര്യവുമുï്. സ്‌കൂള്‍, കോളജ് മേഖലകളില്‍നിന്ന് പിടികൂടുന്ന കേസുകളില്‍ ഈ പരിമിതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുï്.
മദ്യശാലകള്‍ നിരോധിച്ചത് വഴിയാണോ ഉപഭോഗത്തില്‍ വര്‍ധനവ് എന്നത് സംബന്ധിച്ച് പഠനം നടത്തുവാന്‍ വിദഗ്ദ സംഘത്തെ നിയമിക്കണമെന്നാണ് എക്‌സൈസ് വകുപ്പിന്റെ നിര്‍ദേശമെന്നും ഇക്കാര്യം സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിച്ചിട്ടുïെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."