വ്യാജചികിത്സകരെ കണ്ടെത്താന്‍ സമിതി
തിരുവനന്തപുരം: വ്യാജചികിത്സകരെ കണ്ടെത്താന്‍ നടപടിയുമായി ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍. പരിശോധനകള്‍ക്കായി മൂന്ന് സമിതികളെ നിയോഗിച്ചു. സംസ്ഥാനത്ത് വ്യാജചികിത്സ പെരുകുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും അടിസ്ഥാന യോഗ്യത പോലും ഇല്ലാത്തവര്‍ ചികിത്സ നടത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇല്ലാത്ത യോഗ്യത പ്രദര്‍ശിപ്പിച്ച് ചികിത്സ നടത്തുന്നവരുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്.
സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ അലോപ്പതി ഡോക്ടര്‍മാരും രജിസ്ട്രാറും അടങ്ങുന്നതാണ് പരിശോധക സംഘം.
പ്രാക്ടീസ് ചെയ്യുന്നവരെല്ലാം മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ഉത്തരവും നല്‍കിയിട്ടുണ്ട്. മാത്രവുമല്ല കൗണ്‍സില്‍ നല്കുന്ന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് പൊതുജനത്തിന് കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."