അസമില്‍ പൂജാരികളെ രക്ഷിച്ചത് സൈന്യം
ഗുവാഹത്തി: അസമില്‍ പൂജാരിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സൈനികര്‍ ഇവരെ രക്ഷപ്പെടുത്തി. ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നു മൂന്നു പൂജാരിമാരെയാണ് സൈന്യം രക്ഷിച്ചത്. അസമിലെ മാഹൂറിലാണ് സംഭവം. പൂജാരിമാരെ സൈന്യം പൊലിസിലേല്‍പ്പിച്ചു. പ്രദേശത്ത് നിന്നും 29 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്ഥലത്ത് നിന്നു മൂന്നു പേരെ മറ്റൊരു സംഘത്തിന്റെ ആക്രമണത്തില്‍നിന്നും പൊലിസ് സംഘം രക്ഷിച്ച വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഹഫ്ലോങ്ങില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെത്തുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തമായതെന്നാണ് പൊലിസ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്ന് പൂജാരിമാരാണ് മാഹുര്‍ ടൗണിലെത്തിയത്. വാഹനം തടഞ്ഞ് നാട്ടുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരില്‍ ചിലര്‍ സമീപത്തെ സൈനിക യൂനിറ്റില്‍ വിവരമറിയിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയ സൈനികര്‍ നാട്ടുകാരുടെ പിടിയില്‍ നിന്നും ഒരു പൂജാരിയെ മോചിപ്പിച്ചു. നാട്ടുകാരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട മറ്റുരണ്ടുപൂജാരിമാരെ അര കിലോമീറ്റര്‍ അകലെനിന്നും സൈനികര്‍ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."