അനധികൃത കയ്യേറ്റം ഒഴിപ്പിച്ച സ്ഥലത്ത് നഗരസഭ പാര്‍ക്ക് നിര്‍മിക്കുന്നു ഇരുപത് ലക്ഷം രൂപ ചിലവഴിച്ചാണ് പാര്‍ക്ക് നിര്‍മാണം
ഷൊര്‍ണൂര്‍: കൊച്ചിന്‍പാലത്തിനു സമീപം ഭാരതപ്പുഴയില്‍ പാര്‍ക്ക് നിര്‍മിക്കാന്‍ നഗരസഭ തയ്യാറെടുപ്പ് തുടങ്ങി. ഇരുപത് ലക്ഷം രൂപ ചിലവഴിച്ചാണ് പാര്‍ക്ക് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. നഗര സൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായാണ് പാര്‍ക്കിന്റെ നിര്‍മാണം. സായാഹ്നങ്ങളില്‍ പുഴയില്‍ സമയം ചിലവഴിക്കാന്‍ നിരവധിപേര്‍ എത്താറുണ്ട്. പഴയ കൊച്ചിന്‍ പാലം, പഞ്ചകര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെറുതുരുത്തി കലാമണ്ഡലം എന്നീ സ്ഥാപനങ്ങള്‍ ഇവിടെയാണ് ഉള്ളത്.
പഠനയാത്രക്കാരും വിനോദയാത്രക്കാരും ഇവിടങ്ങളില്‍ തങ്ങാറുണ്ട്. പാര്‍ക്ക് നിര്‍മിക്കണമെന്നാവശ്യത്തിന് കാലങ്ങളുടെ പഴക്കം തന്നെയുണ്ട്.
പുഴയുടെ തീരത്ത് പാര്‍ക്ക് കൂടി വരുന്നതോടെ നഗരസഭ വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം പുഴയോരത്ത് കണ്ടെത്തിയ ഇരുപത് സെന്റ് സ്ഥലത്തെ അനധികൃത കയ്യേറ്റം നഗരസഭ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചു.
പുഴയോരത്ത് നിര്‍മിച്ച താല്‍കാലിക ഷെഡും പൊളിച്ചു നീക്കി. ഒറ്റപ്പാലം താലൂക്ക് സര്‍വേയര്‍ എസ്. അജിതകുമാരിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് സര്‍വേ നടത്തിയത്. കയ്യേറ്റം കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ് ഷെഡ് നിര്‍മിച്ചിരുന്നത്.
നഗരസഭ സെക്രട്ടറി സജി, ചെയര്‍ പേഴ്‌സണ്‍ വി. വിമല, വൈസ് ചെയര്‍മാന്‍ ആര്‍. സുനു, വാര്‍ഡ് കൗണ്‍ സിലര്‍ മണികണ്ഠന്‍, നഗരസഭ അംഗങ്ങളായ എം. നാരായണന്‍, കെ. എല്‍. അനില്‍കുമാര്‍ സ്ഥലത്ത് ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."