ടോറസ് ലോറി നിയന്ത്രണംവിട്ട് രണ്ട് കാറുകളില്‍ ഇടിച്ചു
നെടുങ്കണ്ടം: ടോറസ് ലോറിയുടെ മുന്നിലെ ക്യാബിന് വേര്‍പ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ലോറി രണ്ട് കാറുകളില്‍ ഇടിച്ചശേഷം മതിലില്‍തട്ടി നിന്നു. ആര്‍ക്കും പരുക്കില്ല. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് മൂന്നാര്‍ കുമളി സംസ്ഥാന പാതയില്‍ കല്ലാറിലെ സ്വകാര്യ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.സംസ്ഥാന പാതയില്‍ ഇറക്കം ഇറങ്ങുന്നതിനിടെ ലോറിയുടെ ക്യാബിന് വാഹനത്തില്‍നിന്ന് വേര്‍പ്പെടുകയായിരുന്നു. ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് നീങ്ങിയ ലോറി എതിരേ വന്ന രണ്ട് കാറുകളില്‍ ഇടിച്ചു. തുടര്‍ന്ന് ഇറക്കമിറങ്ങി നിരപ്പായ സ്ഥലത്ത് എത്തിയപ്പോള്‍ സമീപത്തെ വീടിന്റെ കല്ലുകെട്ടിലേയ്ക്ക് ഇടിച്ചുകയറി. ഇതിന്റെ ആഘാതത്തില്‍ പിന്നോട്ട് തെറിച്ച് മെയിന്‍ റോഡിന്റെ ഓരത്ത് നിന്നു. ഈ സമയം ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഒരു കാറിന്റെ മുന്‍വശവും മറ്റൊരു കാറിന്റെ പിന്‍ഭാഗവും ഭാഗികമായി തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു കാര്‍ റോഡില്‍ വട്ടംകറങ്ങിയാണു നിന്നത്. ലോറിയുടെ ക്യാബിനെ ചേസിസുമായി ബന്ധിപ്പിക്കുന്ന ഭാഗം വേര്‍പ്പെട്ടതാണ് അപകടകാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."