മഹേശന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം: മഹേശന്‍ നിരപരാധി, പൊക്കിപ്പറയുന്നവര്‍ തന്നെയാണ് നശിപ്പിച്ചത്, ആരോപണം സുഭാഷ് വാസുവിനെതിരേ തിരിച്ചുവിട്ട് വെള്ളാപ്പള്ളി
ആലപ്പുഴ: ആത്മഹത്യ ചെയ്ത എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ മരണത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടിയുമായി വെള്ളാപ്പള്ളി നടേശന്‍. മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മരണത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് വസ്തുത പുറത്തുവരണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്.
മഹേശന്‍ ഒരുകുറ്റവും ചെയ്തിട്ടില്ല. മൈക്രോ ഫിനാന്‍സ് കേസില്‍ മഹേശന്‍ നിരപരാധിയാണ്. അതിന്റെ പേരില്‍ മഹേശനെ തേജോവധം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചു. ഇന്നു മഹേശനെ പൊക്കിപ്പറയുന്നവര്‍ തന്നെയാണ് അയാളെ നശിപ്പിച്ചതെന്ന്് വെള്ളാപ്പള്ളി ആരോപിച്ചു. എന്നാല്‍ അവരുടെ പേരുവിവരങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാല്‍ ആരോപണം സുഭാഷ് വാസുവിനെതിരേ തിരിച്ചുവിടുകയാണ് വെള്ളാപ്പള്ളി.
മഹേശന്‍ തന്റെ വലംകൈ ആയിരുന്നു. ചേര്‍ത്തല എസ്.എന്‍.ഡി.പി യൂണിയനിലെ അഴിമതിയില്‍ മഹേശന് പങ്കില്ല. പ്രയാസങ്ങള്‍ പറഞ്ഞ് മഹേശന്‍ തനിക്കു കത്തെഴുതിയിരുന്നു. മാറ്റിയും മറിച്ചും കത്ത് പലതവണയെഴുതി. ആ കത്തില്‍ വിശദ വിവരങ്ങളുണ്ട്്. ഇപ്പോള്‍ അതു പുറത്തു വിടുന്നില്ല. കേസില്‍ കുടുക്കുമെന്ന ഭയം മഹേശനുണ്ടായിരുന്നു. തനിക്കെതിരേ അദ്ദേഹം കത്തെഴുതിയത് സമനില തെറ്റിയ അവസ്ഥയിലാണ്. കത്ത് എഴുതിയതില്‍ ക്ഷമചോദിച്ച് മഹേശന്‍ പിന്നീട് തന്നെ വിളിച്ചു ക്ഷമ പറഞ്ഞിരുന്നു. എല്ലാത്തിനെക്കുറിച്ചും അന്വേഷണം നടക്കട്ടെ. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം തന്നെ വേണം. അദ്ദേഹം ആവശ്യപ്പെട്ടു.
അതേ സമയം മഹേശന്റെ മരണം കൊലപാതകത്തിനു സമാനമാണെന്നു രാവിലെ കുടുംബം ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരേ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മഹേശനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നടന്നതായാണ് കുടുംബത്തിന്റെ ആരോപണം. മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ എല്ലാം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ മുഴുവന്‍ പരിശോധിക്കണം. നീതി ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് മഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം
വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുത ഉണ്ട്. മൈക്രോഫിനാന്‍സ് കേസില്‍ തന്നെ കുടുക്കാന്‍ ശ്രമം നടക്കുകയാണെന്നും നേരത്തെ മഹേശന്‍ കത്തില്‍ പറഞ്ഞിരുന്നു.
ഈ മാസം ഒമ്പതിനാണ് മഹേശന്‍ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയത്. 37 ലക്ഷത്തിലധികം രൂപ യൂണിയനിലേക്ക് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നല്‍കാനുണ്ടെന്ന് കത്തില്‍ പറയുന്നുണ്ട്. ഇതിന്റെ കണക്ക് വെള്ളാപ്പള്ളിക്ക് നല്‍കിയിട്ടുണ്ട്. ഫെഡറല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് വരവ് വെച്ച ഈ തുക വെള്ളാപ്പള്ളി തിരിച്ചടക്കേണ്ടതാണ്. ഇത് അടച്ചില്ലെങ്കില്‍ തന്റെ കുടുംബം ജപ്തി നേരിടും. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യൂണിയന്‍ നേതാക്കള്‍ക്ക് ജീവന്‍ സമര്‍പ്പിക്കുന്നെന്നും കത്തില്‍ സൂചിപ്പിച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."