കാഞ്ഞങ്ങാട്: വ്യാഴാഴ്ച കല്ലൂരാവിയില്‍ ഉണ്ടായ സി.പി.എം-മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ 10 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയും 17 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും പൊലിസ് കേസെടുത്തു.
പഴയ കടപ്പുറത്തെ കുഞ്ഞബ്ദുല്ലയുടെ മകനായ അബു താഹിറിനെ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ കുപ്പി കൊണ്ട് തണ്ടണ്ടലക്കടിച്ചു പരുക്കേല്പ്പിച്ചുണ്ടെണ്ടണ്ടവന്നതുമായി ബന്ധപ്പെട്ടാണ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്. കുറച്ചു ദിവസങ്ങളായി സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലുരാവിയില്‍ നടന്നു വരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു വ്യാഴാഴ്ചയുണ്ടായത്.
മംഗളൂരുവില്‍ നിന്നു തിരിച്ചു വരുകയായിരുന്ന തന്നെ കല്ലൂരാവിയില്‍ എത്തിയപ്പോള്‍ ഉബൈസ്, ഉമൈര്‍, സവാദ്, മുസമ്മിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അക്രമിക്കുകയായിരുന്നുവെന്ന അബു താഹിറിന്റെ പരാതിയിലാണ് കേസ്.
അതേ സമയം ഉച്ചക്ക് മൂന്നോടെ തൊട്ടടുത്ത പ്രദേശമായ പഴയ കടപ്പുറത്തു നിന്നു ബൈക്കിലെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ കല്ലുരാവിയില്‍ ഭീകരാന്തരീഷം സൃഷ്ടിച്ചുവെന്നും വഴിയരികില്‍ നില്‍ക്കുകയായിരുന്ന മൂസ, മുസമ്മില്‍ എന്നീ ലീഗ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് സി.പിണ്ടണ്ട.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്. പത്ര ഏജന്റായ തമീമിനെ ഇവര്‍ ആക്രമിച്ചതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പരുക്കേറ്റ മൂന്നു പേര് സ്വകാര്യാശുപത്രിയിലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അബു താഹിര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.
കഴിഞ്ഞയാഴ്ച കല്ലുരാവി പള്ളി റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ നഗരസഭാ ചെയര്‍മാനെ ചില ലീഗ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് ഇവിടെ സംഘര്‍ഷം ഉടലെടുത്തത്. പ്രസ്തുത റോഡ് അന്നു രാവിലെ വാര്‍ഡ് മെമ്പറെക്കൊണ്ട് ഒരു വിഭാഗം ഉദ്ഘാടനം ചെയ്യിച്ചിരുന്നു.
അന്ന് ചെയര്‍മാനോടൊപ്പം ഉദ്ഘാടനത്തിനെത്തിയ പഴയ കടപ്പുറത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പിറ്റേ ദിവസം സംഘടിച്ചെത്തിയ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ഡി.വൈ.എഫ്.ഐ നേതൃത്വം പറയുന്നു.
എന്നാല്‍ പഴയ കടപ്പുറത്തു നിന്നുമെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ഒരു കാരണവുമില്ലാതെ കല്ലൂരാവിയിലെ ലീഗ് പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നെന്ന് ലീഗ് നേതൃത്വവും പറയുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."