കര്‍ഷക കടാശ്വാസ കമ്മിഷന് 70.8 ലക്ഷം അനുവദിച്ചു
കണ്ണൂര്‍: കേരള കര്‍ഷക കടാശ്വാസ കമ്മിഷന് ജില്ലയിലെ കര്‍ഷകര്‍ക്ക് നല്കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം കണ്ണൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്ക് അനുവദിച്ച 70,77,275 രൂപയുടെ ചെക്ക് ജില്ലാ സഹകരണ ബാങ്കിന് അനുവദിച്ച് ഉത്തരവായതായി ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) അറിയിച്ചു. ലഭ്യമായ തുക ജില്ലയിലെ സര്‍വിസ് സഹകരണ ബാങ്കുകളായ ഉളിക്കല്‍(34,39,100 രൂപ), നുച്യാട്(33,82,175 രൂപ), നടുവില്‍(84,000 രൂപ), കിളിയന്തറ (1,11,000 രൂപ), ചാവശ്ശേരി (57,000 രൂപ), തില്ലങ്കേരി (4,000 രൂപ) എന്നിവയുടെ അക്കൗണ്ടില്‍ വരവ് വച്ചു കൊടുക്കുകയും അക്കാര്യം സഹകരണസംഘം രജിസ്ട്രാറെയും ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറെയും അറിയിക്കുകയും ചെയ്യണം. ആനുകൂല്യം ലഭിച്ച അംഗങ്ങളുടെ പേരും തുകയും ബേങ്ക് ഹെഡ് ഓഫിസിലെയും ശാഖകളിലെയും നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."