കോണ്‍ഗ്രസ് 44 സീറ്റിന്റെ ചുറ്റുവട്ടത്തൊതുങ്ങും: എസ്. രാമചന്ദ്രന് പിള്ള
കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റിന്റെ ചുറ്റുവട്ടത്തൊതുങ്ങുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. കാസര്‍കോട് പ്രസ് ക്ലബില്‍ 'മീഡിയ ഫോര്‍ ദി പീപ്പ്ള്' മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റിലാണ് വിജയിച്ചത്. അതിന്റെ ചുറ്റുവട്ടത്തു മാത്രമേ കോണ്‍ഗ്രസ് ഇക്കുറിയും എത്താന്‍ സാധ്യതയുള്ളൂ. ഒന്നാം യു.പി.എ കാലത്തെ സാഹചര്യമൊന്നുമല്ല ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികള്‍ നിര്‍ണായക ശക്തിയാകും. അവരായിരിക്കും ഭരണത്തിന്റെ ഭാഗധേയം നിര്‍ണയിക്കുക.
തെരഞ്ഞെടുപ്പിനു ശേഷം ഉരുത്തിരിഞ്ഞു വരുന്ന രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ചായിരിക്കും ഭരണം സംബന്ധിച്ച് തീരുമാനമെടുക്കുക. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകരും എന്നു പറയുമ്പോള്‍ എന്‍.ഡി.എ അധികാരത്തില്‍ വരുമെന്നല്ല. എന്‍.ഡി.എ പൂര്‍ണമായും പരാജയപ്പെടും. പ്രാദേശിക കക്ഷികള്‍ നിര്‍ണായ ശക്തിയാകും. ഇവിടെയാണ് മൂന്നാമതൊരു കൂട്ടുകെട്ടിന്റെ പ്രസക്തി വര്‍ധിക്കുന്നത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇടതുപക്ഷത്തോട് കാണിച്ച വഞ്ചനയാണെന്ന് അഭിപ്രായമില്ല. സി.പി.എമ്മുമായി കോണ്‍ഗ്രസിന് ബന്ധമൊന്നുമില്ല. അവര്‍ക്ക് എവിടെ വേണമെങ്കിലും മത്സരിക്കാം. പക്ഷേ, രാജ്യത്ത് നിലനില്‍ക്കുന്ന മതനിരപേക്ഷ ഐക്യം തകര്‍ക്കുന്ന നിലപാടായിപ്പോയെന്ന് പറയാം. രാഹുലിന്റെ വയനാട്ടിലെ മത്സരം മതേതര ഐക്യം തകര്‍ക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."