അലക്സാണ്ട്രിയ ഒക്കേഷ്യ കോര്‍ട്സിനു പ്രൈമറിയില്‍ തകര്‍പ്പന്‍ വിജയം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പതിനാലാം കണ്‍ഗ്രഷന്നന്‍ ഡിസ്ട്രിക്ടിടില്‍ ജൂണ്‍ 23 ചൊവ്വാഴ്ച നടന്ന ഡമോക്രാറ്റിക്ക് പ്രൈമറിയില്‍ ശക്തയായ എതിരാളി മിഷേലി കൂസൊ കേബ്രിറായെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി അലക്സാന്‍ഡിയ ഒക്കേഷ്യ യു.എസ് പ്രതിനിധി സഭയിലേക്ക് വീണ്ടും മല്‍സരിക്കുന്നതിനുള്ള അര്‍ഹത നേടി.മുപ്പത് വയസുള്ള എ.ഒ.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോണ്‍ കുമ്മില്‍സിനെയാണ് നേരിടുക.
ഡമോക്രാറ്റിക്ക് പ്രൈമറിയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 72.6 ശതമാനം (27460) അലക്സാന്‍ഡിയയ്ക്ക് ലഭിച്ചപ്പോള്‍ എതിരാളി കേബ്രിറയ്ക്ക് ലഭിച്ചത് 19.5 ശതമാനം (7393) വോട്ടുകളാണ്.
റിപ്പബ്ളിക്കന്‍ പ്രൈമറിയില്‍ എതിരില്ലാതെയാണ് ജോണ്‍ കുമ്മിംഗ്സ് തിരഞ്ഞെടുക്കപ്പെട്ടത്
രണ്ടു വര്‍ഷം മുമ്പ് യു.എസ്.' കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഡമോക്രാറ്റിക്ക് സോഷ്യലിസ്റ്റായിരുന്നു അലക്സാന്‍ഡ്രിയ 2008ല്‍ നടന്ന ഡമോക്രറ്റിക്ക് പാര്‍ട്ടി പ്രൈമറിയില്‍ ഡമോക്രാറ്റിക്ക് കോക്കസ്സ് അധ്യക്ഷന്‍ ജൊ ക്രോലിയെ പരാജയപ്പെടുത്തിയത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആന്റണി പപ്പാസിനെതിരെ അട്ടിമറി വിജയം നേടുകയായിരുന്നു. ന്യൂയോര്‍ക്കില്‍ ജനിച്ച ഇവര്‍ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ എല്ലാവര്ക്കും മെഡികെയര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി വലിയ പോരാട്ടം നടത്തി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."