HOME
DETAILS

ഭൂഗര്‍ഭ ജലവിതരണ പൈപ്പ് പൊട്ടി സംസ്ഥാനപാത തകര്‍ന്നു പെരുമ്പിലാവ്-നിലമ്പൂര്‍ പാതയില്‍ ഗതാഗതം നിരോധി

  
backup
April 21, 2017 | 10:01 PM

%e0%b4%ad%e0%b5%82%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad-%e0%b4%9c%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa

ച്ചു
ചങ്ങരംകുളം:  ജില്ലാ അതിര്‍ത്തിയിലെ പെരുമ്പിലാവ് അറക്കലില്‍ ജലവിതരണ പൈപ്പ് പൊട്ടി. പെരുമ്പിലാവ് -നിലമ്പൂര്‍ റോഡ് ഗതാഗതം പൂര്‍ണമായും തടസപെട്ടു. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ഗതാഗതം  പുനഃസ്ഥാപിക്കാന്‍ മൂന്ന് ദിവസം കഴിയും.  പാവറട്ടി ശുദ്ധജല വിതരണത്തിന്റെ പ്രധാന വിതരണ  പൈപ്പാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പെരുമ്പിലാവ്  നിലമ്പൂര്‍ സംസ്ഥാന  പാതയില്‍ അറക്കല്‍ പാടശേഖരത്തിന് സമീപത്തായി 700 എം.എം കാസ്റ്റ് അയേണ്‍ പൈപ്പ് പൊട്ടിയത്.  ഇതോടെ കുന്നംകുളം ഗുരുവായൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, കടവല്ലൂര്‍ തുടങ്ങി മൂന്ന്  നഗരസഭകളിലേയും16 പഞ്ചായത്തുകളിലേയും ജലവിതരണം പൂര്‍ണമായും തടസപെട്ടു. പൈപ്പ്  പൊട്ടിയതോടെ ജലം പുറത്തേക്കൊഴുകി  പരിസരത്തെ വീടുകളും, റോഡും വെള്ളത്തിലായി. റോഡ്  പൂര്‍ണമായും തകര്‍ന്നതിനാല്‍ വാഹനഗതാഗതവും സ്തംഭിച്ചു. കുന്നംകുളം പൊലിസും,  ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി വാഹനങ്ങളെ മറ്റു വഴികളിലൂടെ തിരിച്ചുവിട്ടു.
പാവറട്ടി  ജല വിതരണ പദ്ധതിയുടെ പമ്പിങ് സ്രോതസായ തൃത്താലയില്‍ നിന്നും പമ്പ് ചെയ്‌തെടുക്കുന്ന ജലം  ശേഖരിക്കുന്ന ടാങ്കില്‍ നിന്നും ജല സമ്മര്‍ദ്ദം മാത്രം ഉപയോഗിച്ച് ജലമെത്തിക്കുന്ന പൈപ്പാണ് 700  എം.എം ലൈന്‍. ഈ വര്‍ഷം ആദ്യമായണ് ഈ ലൈനില്‍ വിള്ളലുണ്ടാകുന്നത്. വാട്ടര്‍ അതോററ്റി  കരാറുകാരുടെ കുടിശ്ശിക നല്‍കാത്തതിനാല്‍ കരാറുകാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും തല്‍ക്കാലം  മാറിനില്‍ക്കുകയാണെന്നതിനാല്‍ ചെറിയ രീതിയിലുള്ള ചേര്‍ച്ചകളൊന്നും അറ്റുകുറ്റ പണികള്‍ നടക്കാറില്ല.  സാധാരണ കരാറുകാര്‍ ലൈന്‍ കൃത്യമായി പരിശേധന നടത്തുന്നതിനാലാണ് വലിയ ലൈനുകളില്‍  ചോര്‍ച്ചയുണ്ടാകാത്തത്. എന്നാല്‍ നിലവില്‍ കരാറുകാരില്ലാത്തതിനാല്‍ വലിയ തരത്തിലുള്ള പൊട്ടലുകള്‍  ഉണ്ടാകുമ്പോള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ അറിയാറുള്ളൂ. ഇത്തരം സംഭവങ്ങള്‍ പരിശോധിച്ചുറപ്പു  വരുത്തതിനായുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇത് സാധ്യമാകാറില്ല. നിലവില്‍ ഗുരുവായൂര്‍ അസി.  എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള തൊഴിലാളികളെ നിര്‍ത്തി പ്രവര്‍ത്തനം  ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  അതിന് ശേഷം റോഡിന്റെ പൊളിഞ്ഞ ഭാഗങ്ങള്‍ നന്നാക്കിയശേഷം മാത്രമേ വാഹനഗതാഗതം സാധ്യമാവുകയുള്ളൂ.  നിലവില്‍ പട്ടാമ്പി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കല്ലുപുറത്ത് നിന്നും ചാലിശ്ശേരിയിലേക്കും, തിപ്പലശ്ശേരി  വഴി അറക്കല്‍ ജങ്ഷനിലേക്കും തിരിച്ചുവിടുകയാണ്. വലിയ വാഹനങ്ങള്‍ ചാലിശ്ശേരി ചങ്ങരംകുളം  റോഡിലൂടെ സംസ്ഥാന പാതയിലേക്കും വഴി തിരിച്ചു വിടുന്നുണ്ട്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  a month ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  a month ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  a month ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  a month ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  a month ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  a month ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  a month ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  a month ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  a month ago