HOME
DETAILS

വിനോദസഞ്ചാരികള്‍ക്കായി ദ്വീപുകള്‍ തുറന്നുകൊടുക്കാന്‍ പദ്ധതി

  
backup
July 07 2018 | 18:07 PM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf

കൊച്ചി: ലക്ഷദ്വീപുകളിലേക്ക് വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള പ ദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരും ലക്ഷദ്വീപ് ഭരണകൂടവും ഒരുങ്ങുന്നു. ലക്ഷദ്വീപിലെ ചെറുദ്വീപുകള്‍ ഉള്‍പ്പടെ വിനോദ സഞ്ചാരത്തിന് തുറന്നുകൊടുക്കുന്നതിനായി ദ്വീപുകളെ പൈതൃക ടുറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. അടുത്തഘട്ടമായി ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള പെര്‍മിറ്റ് നിമയങ്ങള്‍ ലഘൂകരിക്കാനും നടപടി സ്വീകരിക്കുകയാണ്. പെര്‍മിറ്റ് നടപടികള്‍ ലഘൂകരിക്കുന്നതോടെ കൂടുതല്‍ വിനോദസഞ്ചാരികളെ ദ്വീപിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. 

ലക്ഷദ്വീപിലെ 12 ദ്വീപുകള്‍ വിനോദ സഞ്ചാര വികസന പദ്ധതിയുടെ ഭാഗമായി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി ലക്ഷദ്വീപ് ടൂറിസം അറിയിച്ചു. മിനിക്കോയ്, ബംഗാരം, സുഹലി, ചെറിയം, തിന്നകര, കല്‍പ്പേനി, കടമം, അഗത്തി, കവരത്തി, ചെത്ത്‌ലാത്ത്, ബിത്ര എന്നീ ദ്വീപുകളെയാണ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്‍ട്രി പെര്‍മിറ്റ് നിയമങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ട എല്ലാ നടപടികളും എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഡല്‍ഹിയില്‍ ചേര്‍ന്ന ദ്വീപ് ഡെവലപ്‌മെന്റ് ഏജന്‍സി (ഐ.ഡി.എ) മീറ്റിംഗില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

.
സര്‍ക്കാര്‍ ടൂര്‍ പാക്കേജുകള്‍വഴി പരിമിതമായ വിനോദ സഞ്ചാരികളെ മാത്രമേ ദ്വീപുകളില്‍ എത്തിക്കാന്‍ കഴിയുന്നുള്ളു. അതിന് ഒരാളില്‍ നിന്ന് ഈടാക്കുന്ന തുക ഇടത്തരക്കാരായ ടൂറിസ്റ്റുകള്‍ക്ക് താരതമ്യേന കുടുതലായി അനുഭവപ്പെടാറുണ്ട്. അത്രയുംതുക നല്‍കി ദ്വീപിലെത്താന്‍ കഴിയാത്തവര്‍ക്ക് ഏക മാര്‍ഗം എന്‍ട്രി പെര്‍മിറ്റ് വഴി ദ്വീപ് സന്ദര്‍ശിക്കുക എന്നതാണ്. എന്നാല്‍ ദ്വീപുകളിലേക്ക് പോവുന്നതിനുള്ള എന്‍ട്രി പെര്‍മിറ്റിന്റെ നിയമക്കുരുക്കുകള്‍ കാരണം ഭൂരിഭാഗംപേരും ദ്വീപ് സന്ദര്‍ശനം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. വിനോദ സഞ്ചാരികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയാറായി പ്രദേശവാസികളായ സ്‌പോണ്‍സര്‍മാര്‍ ഉണ്ടെങ്കിലും പഞ്ചായത്തിന്റെ എന്‍.ഒ.സി മുതല്‍ പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരെ കഴിഞ്ഞ് പെര്‍മിറ്റ് അനുവദിച്ച് കിട്ടുമ്പോഴേക്ക് ആഴ്ചകള്‍ എടുക്കും. അപ്പോഴേക്ക് അവധിക്കാലം ആസ്വദിക്കാന്‍ ദ്വീപ് സന്ദര്‍ശനത്തിന് തയാറെടുത്ത വിനോദ സഞ്ചാരികളുടെ അവധി തീരുകയും ദ്വീപ് യാത്ര ഉപേക്ഷിക്കുകയുമാണ് ചെയ്യുന്നത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിക്രമങ്ങള്‍ ദ്വീപുകളിലേക്ക് വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്നതിന് വലിയ തടസ്സമാണ്. ഇതു ലഘൂകരിക്കണമെന്ന ആവശ്യം നേരത്തെ മുതലുള്ളതാണ്.
'പരിസ്ഥിതി ലോല പ്രദേശമാണ് ലക്ഷദ്വീപ്. വിനോദ സഞ്ചാരികളുടെ ഒഴുക്കുമൂലം ഇവിടുത്തെ പ്രകൃതിക്ക് കോട്ടമുണ്ടാവാന്‍ പാടില്ല. അതുകൊണ്ട് തന്നെ, അതീവ ജാഗ്രതയോടെയാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് ലക്ഷദ്വീപ് ടൂറിസം ഡയരക്ടര്‍ ബല്‍റാം മീന പറഞ്ഞു. ഇപ്പോള്‍ ടൂറിസം വ്യാപിപ്പിക്കുമ്പോള്‍ സര്‍ക്കാരിനോടൊപ്പം സ്വകാര്യ സംരംഭകര്‍ക്കുകൂടി അവസരം ലഭിക്കും. സര്‍ക്കാരിന് സ്വന്തമായി ടൂറിസം പദ്ധതികള്‍ ഉണ്ടാവും. അതോടൊപ്പം തന്നെ സ്വകാര്യ സംരംഭകര്‍ക്ക് കൂടി ഈ മേഖലയില്‍ നിക്ഷേപത്തിന് അവസരം നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ഓരോ ദ്വീപുകളിലും പ്രത്യേക മാര്‍ഗരേഖകള്‍ നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ണമായും പാലിച്ചുകൊണ്ടാവണം സഞ്ചാരികളെ സ്വീകരിക്കേണ്ടത്. കടമം, മിനിക്കോയ്, സുഹലി തുടങ്ങിയ ദ്വീപുകളിലായി സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള മൂന്ന് ടൂറിസം പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago