അഴിമതി തുറന്നുകാട്ടിയതിലുള്ള വിരോധം: അഡ്വ. കെ. ഫിറോസ്ബാബു
മഞ്ചേരി: ഭരണപക്ഷത്തിന്റെ അഴിമതിക്കഥകള്‍ തുറന്നുകാട്ടിയതിന്റെ വിരോധം മൂലമാണ് തനിക്കു നേരെയുള്ള കൈയേറ്റമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ. ഫിറോസ് ബാബു പറഞ്ഞു. നടക്കാത്ത യോഗങ്ങളുടെ തീരുമാനങ്ങളാണ് പലപ്പോഴും കൗണ്‍സില്‍ മിനുട്സ് ബുക്കില്‍ രേഖപ്പെടുത്താറുള്ളത്.
ഇതു പ്രതിപക്ഷം പലപ്പോഴായി ചോദ്യംചെയ്യാറുണ്ട്. ഇത്തരത്തില്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്കും, മഞ്ചേരിയുടെ രൂക്ഷമായ കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലെ ഭരണ പക്ഷത്തിന്റെ വീഴ്ച്ചകളിലേക്കും വഴിതുറന്നുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് ഭരണപക്ഷം തനിക്കുനേരെ തിരിഞ്ഞത്. ഇതു ജനാധിപത്യത്തെ കയ്യൂക്കുകൊണ്ട് നേരിടലാണ്.
ചിട്ടയായ ചര്‍ച്ചകളിലൂടെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുമ്പോള്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് ശരിയല്ലന്നും അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."