വയനാട് മണ്ഡലത്തില്‍ ഏറ്റവും ശക്തി ലീഗിന്: കോടിയേരി
വിജയരാഘവന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചു
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ശക്തിയുള്ള പാര്‍ട്ടി മുസ്‌ലിം ലീഗാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ലീഗിനെ ചത്ത കുതിരയെന്ന് വിളിച്ച നെഹ്‌റുവിന്റെ പേരക്കുട്ടിക്ക് ലോക്‌സഭയിലെത്താന്‍ മുസ്‌ലിംലീഗിന്റെ സഹായം തേടേണ്ടിവന്നത് ലീഗിന് ഗുണം ചെയ്യും.
എന്നാല്‍, ഇതേ മുസ്‌ലിംലീഗിനെ അമേത്തിയില്‍ എന്തുകൊണ്ട് രാഹുല്‍ കൂടെക്കൂട്ടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ലീഗിന്റെ കൊടിയും പാകിസ്താന്റെ കൊടിയും തമ്മില്‍ സാമ്യമില്ല. അത്തരം പ്രചാരണങ്ങള്‍ ആര് നടത്തിയാലും തള്ളിക്കളയണം. ലീഗിനെ എതിര്‍ക്കുന്നുണ്ടെങ്കിലും അപവാദങ്ങള്‍ പറഞ്ഞ് മുസ്‌ലിംവിരുദ്ധത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ എല്‍.ഡി.എഫ് പ്രോത്സാഹിപ്പിക്കില്ല.
എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരേ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. മാധ്യമങ്ങള്‍ അവര്‍ക്കിഷ്ടമുള്ള തരത്തില്‍ വാര്‍ത്ത സൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ല.
മതനിരപേക്ഷതക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ന്യൂനപക്ഷങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ് ദേശീയതലത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകില്ല. ദേശീയതലത്തില്‍ രൂപംകൊള്ളുന്ന മതനിരപേക്ഷ മുന്നണിയില്‍ കോണ്‍ഗ്രസും ഉണ്ടാകണമെന്നാണ് ആഗ്രഹം.
നേരത്തെതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതിനാല്‍ എല്‍.ഡി.എഫ് കേരളത്തിലെ 20 മണ്ഡലങ്ങളിലും പ്രചാരണത്തില്‍ മുന്‍പന്തിയിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം മാധ്യമശ്രദ്ധ നേടിയെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, എല്‍.ഡി.എഫിനെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."