HOME
DETAILS
MAL
വായ്പാ തട്ടിപ്പ്: വര്‍ഗീസ് ചാക്കോ കീഴടങ്ങണമെന്ന് ഹൈക്കോടതി
backup
April 02 2019 | 22:04 PM
കൊച്ചി: റാസല്‍ഖൈമ നാഷനല്‍ ബാങ്കില്‍ നിന്നും വന്‍തുക വായ്പ എടുത്ത് ബാങ്കിനെ വഞ്ചിച്ചെന്ന കേസില്‍ കങ്ങഴ സ്വദേശി വര്‍ഗീസ് ചാക്കോ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇതില്‍ സാവകാശം തേടിയാണ് ഹരജിക്കാരന് കോടതിയെ സമീപിച്ചത്. ബാങ്കില്‍ നിന്നും 2017 ല്‍ വായ്്പ എടുത്ത് മുങ്ങിയ ഹരജിക്കാരനെതിരേ ബാങ്കിന്റെ പ്രതിനിധികളായ സ്ഥാപനം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."