HOME
DETAILS
MAL
സര് സി.പിയുടെ ശൈലിയാണ് പിണറായി സര്‍ക്കാരിനെന്ന് സുധീരന്
backup
June 28 2020 | 05:06 AM
ആലപ്പുഴ: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തിയ സര് സി.പിയുടെ ശൈലിയാണ് പിണറായി സര്‍ക്കാരിന്റേതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിനെതിരേ ജനകീയ സമരസമിതിയുടെ 29-ാം ദിനത്തില്‍ സത്യഗ്രഹം അനുഷ്ഠിച്ച് സംസാരിക്കുകയായിരുന്നു സുധീരന്. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ രഹസ്യഅജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണ്.
ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തിനൊപ്പം പ്രദേശത്ത് നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചാണ് കരിമണല്‍ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും സുധീരന് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍ എമാരായ പി.ടി തോമസ്, കെ.സി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."