എല്‍.ഡി.എഫ് കണ്‍വീനറെ പിന്തുണച്ച് മന്ത്രി കെ.കെ ശൈലജ
മുക്കം: ആലത്തൂര്‍ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരേ വിവാദ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെ പിന്തുണച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.
വിവാദ പരാമര്‍ശം താന്‍ നേരിട്ട് കേട്ടിട്ടില്ലെന്നും മാധ്യമങ്ങളില്‍ കൂടി കേട്ട അറിവ് മാത്രമേ തനിക്കുള്ളതെന്നും എന്നാല്‍ മോശമായി പരാമര്‍ശം നടത്തുന്ന ആളല്ല വിജയരാഘവനെന്നും മന്ത്രി മുക്കത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
മോശമായ അര്‍ഥത്തിലല്ല അദ്ദേഹം പരാമര്‍ശം നടത്തിയത്. അത് ഏത് നിലക്കും വ്യഖ്യാനിക്കാമല്ലോയെന്നും ശൈലജ ചോദിച്ചു. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായതില്‍ ആത്മവിശ്വാസം എല്‍.ഡി.എഫിനാണ്. കോണ്‍ഗ്രസ് ഉറച്ച മണ്ഡലം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് രാഹുലിനെ വയനാട്ടില്‍ കൊണ്ടുവന്നത്. എല്‍.ഡി.എഫിനോട് രാഹുല്‍ മത്സരിക്കുമ്പോള്‍ ആരാണ് പ്രധാന ശത്രുവെന്ന് വ്യക്തമാക്കണമെന്നും വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതിനോട് ഒരു വിഭാഗം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.
മുക്കത്ത് സി.പി.എം പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."