യൂത്ത് ലീഗ് മിന്നല്‍ സമരം നടത്തി
പെരുവള്ളൂര്‍: വില്ലേജ് ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരേ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ മിന്നല്‍ സമരം നടത്തി. ലൈഫ് മിഷന് ഗുണഭോക്താവിന്റെ രേഖയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സമരം. സ്ഥലത്തെത്തിയ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ വില്ലേജ് ഓഫിസറുമായി കൂടിക്കാഴ്ച നടത്തി.
തിരൂരങ്ങാടി തഹസില്‍ദാര്‍ പി. ഷാജു, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. ഷാജി എന്നിവരും സംഭവസ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്ന പരിഹാരം ഉറപ്പ് നല്‍കിയതോടെയാണ് യൂത്ത് ലീഗ് സമരം അവസാനിപ്പിച്ചത്. ചര്‍ച്ചയില്‍ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ. അബ്ദുല്‍ കലാം മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്തംഗം വിശ്വന്, പഞ്ചായത്തംഗങ്ങായ ഇസ്മാഈല്‍ കാവുങ്ങല്‍, പി.സി വീരാന്‍ കുട്ടി, പി.എം അഷ്റഫ്, സുനില്‍, മുനീര്‍ തൊപ്പാശ്ശേരി, യൂത്ത് ലീഗ് ഭാരവാഹികളായ കോയാസ് കാക്കത്തടം, എന്‍. താഹിര്‍, അയ്യൂബ്, എം.സി അഷ്കര്‍ പങ്കെടുത്തു. യൂത്ത് ലീഗ് പ്രസിഡന്റ് സി.എ ബഷീര്‍, സെക്രട്ടറി കോയാസ്, അയ്യൂബ്, സലീം ചുള്ളിയാലപ്പുറം, യു.പി അലി, റഹീം, സുനില്‍, മുനീര്‍ തൊപ്പാശ്ശേരി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."