കടുവാ ഭീതിയില്‍ വള്ളുവാടി
വടക്കനാട്: വനാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട് മേഖലയില്‍ നിന്നും കടുവാ ഭീതിയും ഒഴിയുന്നില്ല.
ഇന്നലെ വള്ളുവാടി ഭാഗത്തെത്തി ആടിനെ കൊന്നുതിന്ന കടുവ മണിക്കൂറുകളോളം പ്രദേശത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. കൂട്ടില്‍ നിന്നും കാണാതായ കുരുമോളത്ത് പൈലിയുടെ ആടിനായി നടത്തിയ തിരച്ചിലിനിടെയാണ് ഉച്ചയോടെ നാട്ടുകാര്‍ കണ്‍മുന്നില്‍ കടുവയെ കണ്ടത്.
പൈലിയുടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വെച്ച് ആടിനെ കൊന്ന് തിന്ന് വിശ്രമിക്കുകയായിരുന്നു കടുവ. ഉടന്‍ തന്നെ വിവരം കുറിച്യാട് റെയ്ഞ്ച് ഓഫിസിലേക്ക് അറിയിക്കുകയായിരുന്നു. റെയ്ഞ്ചര്‍ രതീശന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ വനപാലക സംഘം കടുവയെ തുരത്താനുള്ള ശ്രമം തുടങ്ങി. ഈ സമയമത്രയും കടുവ തോട്ടത്തില്‍ നിന്നിറങ്ങി വരുമോയെന്ന ഭയപ്പാടിലായിരുന്നു. ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ കടുവയെ വനത്തിലേക്ക് തുരത്തുകയായിരുന്നു.
ഇതോടെയാണ് വള്ളുവാടിക്ക് ശ്വാസം നേരെ വീണത്. പ്രദേശത്ത് കടുവയിറങ്ങയതിനെ തുടര്‍ന്ന് പട്രോളിങിനെ വലപാലകരെ ചുമതലപ്പെടുത്തിയതായി കുറിച്യാട് ഫോറസ്റ്റ് റെയ്ഞ്ചര്‍ രതീശന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."