കെ.സുരേന്ദ്രനെതിരേ 243 കേസെന്ന് സര്‍ക്കാര്‍: പത്രിക തള്ളാനുള്ള ഗൂഡാലോചനയെന്ന് ബി.ജെ.പി, വീണ്ടും പത്രിക നല്‍കാന്‍ സുരേന്ദ്രന്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെതിരേ 243 കേസുകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍. 243 കേസുകളില്‍ പ്രതിയായ കെ. സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് ഈ വിവരം മറച്ചുവെച്ചാണെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. ഇതോടെ നാമനിര്‍ദ്ദേശപത്രിക തള്ളിയേക്കുമെന്നാണ് സൂചന.
ഇതോടെ നാളെ വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കുകയാണ് സുരേന്ദ്രന്‍. ക്രിമിനല്‍ കേസുകളുടെ എണ്ണം കൂടിയതോടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോകാനുള്ള സാധ്യതയും ബി.ജെ.പി മുന്‍കൂട്ടി കാണുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ നാമനിര്‍ദേശ പത്രിക നല്‍കാനാണ് ബി.ജെ.പി നീക്കം. കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ നാമനിര്‍ദേശ പത്രിക നല്‍കുന്നത്.
243 കേസുകള്‍ ഉളള സുരേന്ദ്രന്‍ 20 കേസുകളില്‍ മാത്രമാണ് താന്‍ പ്രതിയെന്നാണ് കാണിച്ചിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, പൊതുമുതല്‍ നശീകരണം, വധശ്രമം തുടങ്ങിയ കേസുകളാണ് സുരേന്ദ്രനെതിരെയുള്ളത്. .കെ സുരേന്ദ്രനെതിരെ 243 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയപ്പോഴാണ് സുരേന്ദ്രന്‍ മറുവെച്ച കേസുകളുടെ കാര്യം പുറത്ത് വരുന്നത്. സുരേന്ദ്രന് വേണ്ടി തൃശൂര്‍ സ്വദേശി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇത്രയധികം കേസില്‍ പ്രതിയാണെന്ന് അറിയുന്നത്.
20 കേസുകള്‍ ഉണ്ടെന്നായിരുന്നു ആദ്യം സത്യവാങ്മൂലത്തില്‍ കാണിച്ചിരുന്നത്. സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുന്നുവെന്ന് ബി.ജെ.പി ആരോപിക്കുന്നു.
ഒരേ ദിവസം തിരുവനന്തപുരത്തും കാസര്‍കോടും സുരേന്ദ്രനെതിരെ കേസ് ചുമത്തിയെന്നും ബി.ജെ.പി ആരോപിച്ചു. കൂടുതല്‍ കേസുകള്‍ സുരേന്ദ്രനെതിരെ വരുന്നതില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."