വിദ്യാഭ്യാസ ഓഫിസുകള്‍ക്ക് മുന്നില്‍ കെ.പി.എസ്.ടി.എ ധര്‍ണ നടത്തി
മലപ്പുറം: അധ്യാപക ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക, നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, ശമ്പള കമ്മിഷനെ നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലയിലെ 17 വിദ്യാഭ്യാസ ഉപജില്ലാ ഓഫിസുകള്‍ക്കു മുന്നിലും ധര്‍ണ നടത്തി.
മലപ്പുറത്ത് എ.പി അനില്‍കുമാര്‍ എം.എല്‍.എ, വണ്ടൂരില്‍ കെ.പി.സി.സി ജന. സെക്രട്ടറി ഇ. മുഹമ്മദ്കുഞ്ഞി, മേലാറ്റൂരില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, എടപ്പാളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി പി. ഇഫ്തികാറുദ്ദീന്‍, വേങ്ങരയില്‍ കെ.പി.സി.സി അംഗം പി.എ ചെറീത്, മഞ്ചേരിയില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡി.എ ഹരിഹരന്‍, നിലമ്പൂരില്‍ ഡി.സി.സി സെക്രട്ടറി അജീഷ് എടാലത്ത്, പെരിന്തല്‍മണ്ണയില്‍ ഡി.സി.സി സെക്രട്ടറി സി. സുകുമാരന്‍, അരീക്കോട് ഡി.സി.സി സെക്രട്ടറി കെ.പി നൗഷാദലി, പൊന്നാനിയില്‍ കെ.പി.സി.സിയംഗം അഡ്വ. ശിവരാമന്‍, തിരൂരില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അജിത്കുമാര്‍, കിഴിശ്ശേരിയില്‍ സംസ്ഥാന സെക്രട്ടറി എം.കെ സനല്‍കുമാര്‍, താനൂരില്‍ ജില്ലാ സെക്രട്ടറി കെ.എല്‍ ഷാജു, കുറ്റിപ്പുറത്ത് സംസ്ഥാന കമ്മിറ്റിയംഗം ടി.വി രഘുനാഥ്, കൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി, മങ്കടയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ വി. മന്‍സൂര്‍, പരപ്പനങ്ങാടിയില്‍ സംസ്ഥാന കൗണ്‍സിലര്‍ എസ്.ഡി പ്രമോദ് എന്നിവര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
വിവിധയിടങ്ങളില്‍ ജില്ലാ പ്രസിഡന്റ് കെ. അബ്ദുല്‍ മജീദ്, ട്രഷറര്‍ സി. ജയേഷ്, സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളായ ഇ. ഉദയചന്ദ്രന്‍, ടി.ടി റോയ് തോമസ്, ഒ.പി.കെ അബ്ദുല്‍ ഗഫൂര്‍, ജോജോ മാത്യു, പി.ടി ജോര്‍ജ്, സി.വി സന്ധ്യ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി. മെഹബൂബ്, കെ. സുരേഷ്, കലയപുരം മോനച്ചന്‍, ടി.വി രഘുനാഥ്, ടി.കെ സതീശന്‍, എന്‍.വി നഫീസ, ഇ. കൃഷ്ണകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.പി പ്രശാന്ത്, വി. ഷെഫീഖ്, ഇ.പി രാധാമണി, സി. ഗിരിജ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ടി.ജെ ജെയിംസ്, സി.കെ ഗോപകുമാര്‍, പി. വിനോദ് കുമാര്‍, പി. ദേവരാജന്‍, എം.ടി ജോസ്, പി.കെ മധുസൂദനന്‍, പി.വി ഉദയകുമാര്‍, പി. ഉമാദേവി, വി.പി പ്രകാശ്, സിബി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."