കടലാസിലൊതുങ്ങി പട്ടാമ്പി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്
പട്ടാമ്പി: കടലാസ് രേഖയായി മാത്രം അവശേഷിക്കുകയാണ് പട്ടാമ്പിയിലെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്്്. ദിവസേന ഇരുന്നൂറോളം ബസുകള്‍ വന്നുപോയിരുന്ന പട്ടാമ്പിയിലെ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ പ്രവര്‍ത്തിക്കാതായിട്ട് വര്‍ഷങ്ങളായി. 2001ലാണ് പട്ടാമ്പിയില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ പഞ്ചായത്തിന്റെ വാടകക്കെട്ടിടത്തില്‍ തുടങ്ങിയത്. രണ്ടുപേരാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്. സ്ഥലം കിട്ടിയാല്‍ ഡിപ്പോ തുടങ്ങുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ കാലപ്പഴക്കത്താല്‍ വീഴാറായ, സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് പട്ടാമ്പി നഗരസഭ പൊളിച്ചുനീക്കി. പിന്നീട് നഗരസഭയുടെ ബസ് സ്റ്റാന്‍ഡ് വ്യാപാരസമുച്ചയത്തില്‍ സ്റ്റേഷന്‍മാസ്റ്ററുടെ ഓഫിസിന് ഒരുമുറി തുറന്നുകൊടുക്കുകയായിരുന്നു. എന്നാല്‍ ബസുകള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യവും യാത്രക്കാര്‍ക്കുള്ള വിശ്രമകേന്ദ്രവും ഇല്ലാതായി. പഴയ ബസ് സ്റ്റാന്‍ഡിന്റെ സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. തൊട്ടടുത്ത് റെയില്‍വേയുടെ സ്ഥലമായതിനാല്‍ കെട്ടിടസമുച്ചയം നിര്‍മിക്കാന്‍ റെയില്‍വേ അധികൃതര്‍ ഉപാധികള്‍ വച്ചതോടെ പദ്ധതി ഏതാണ്ട് അസ്തമിച്ചമട്ടാണ്. ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത്്് നഗരസഭയുടെ പേ ആന്‍ഡ് പാര്‍ക്കിങ് കേന്ദ്രം തുടങ്ങിയിട്ടുമുണ്ട്്.
അതെ സമയം പ്രളയത്തിനുശേഷം പട്ടാമ്പി പാലം അടച്ചപ്പോള്‍ ബല്് സ്റ്റാന്‍ഡിലെ കെ.എസ്.ആര്‍.ടി.സി ഓഫിസും അടച്ചിരുന്നു. വരുമാനക്കുറവും ദീര്‍ഘദൂര ബസുകള്‍ ഇതുവഴി പോകാതിരുന്നതുമാണ് അടയ്ക്കാന്‍ കാരണമെന്നാണ് അന്ന് അധികൃതര്‍ അറിയിച്ചത്. ജനുവരിയോടെ ഓഫിസ് വീണ്ടും തുറന്നെങ്കിലും രാത്രിയുംമറ്റും ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ബസുകളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ക്ക് തടസം നേരിടുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സിക്ക് മൈസൂര്‍, ബെംഗളൂരു, കോയമ്പത്തൂര്‍, തിരുവനന്തപുരം, എറണാകുളം, സുല്‍ത്താന്‍ ബത്തേരി, നിലമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം പട്ടാമ്പിവഴി സര്‍വിസുണ്ട്. മാത്രമല്ല താലൂക്കാസ്ഥാനവും പടിഞ്ഞാറന്‍ മേഖലയുടെ വാണിജ്യകേന്ദ്രവുമായ പട്ടാമ്പി, പ്രധാന റോഡുകളുടെ സംഗമസ്ഥലവും കൂടിയായതിനാല്‍ ഇവിടെ ഡിപ്പോ അടക്കമുള്ള കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്റെ ആവശ്യകത ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."