ദുരന്തനിവാരണം യുവകര്‍മസേന പരിശീലനം തുടങ്ങി
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച യുവകര്‍മ സേനയ്ക്കുള്ള ആദ്യഘട്ട പരിശീലനം കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പ്രദേശവാസികള്‍ കൂടി പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. ജില്ലയിലെ മുഴുവന്‍ കോളജുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും യുവ കര്‍മസേനയ്ക്ക് രൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി ജയബാലന്‍, വി.കെ സുരേഷ്ബാബു, കെ. ശോഭ, ഡി.എം.ഒ ഡോ. കെ. നാരായണ നായിക്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മനോജ്, പത്മനാഭാന്‍ കാവുമ്പായി, വി. ചന്ദ്രന്, പി.പി ദിവ്യ, വിനോദന്‍ പൃത്തിയില്‍ സംസാരിച്ചു. ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷന് ഓഫിസര്‍ പി.വി പ്രകാശ് കുമാര്‍, ഡോ. ബി. സന്തോഷ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."