എച്ച് 1 എന്‍ 1 മരണം: സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാ പിഴവെന്ന് ആരോപണം
കാട്ടാക്കട: എച്ച് 1 എന്‍ 1 പനി ബാധിച്ചു മരിച്ച മൂങ്ങോട്ടുകോണം അജീഷ് ഭവനില്‍ പാസ്റ്റര്‍ സുകുമാരന്റെ മരണത്തില്‍ ആദ്യം ചികില്‍സിച്ച കാട്ടാക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാ പിഴവ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മകന്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കി. കാട്ടാക്കട, മൂങ്ങോട്ടുകോണം അജീഷ് ഭവനില്‍ പാസ്റ്റര്‍ സുകുമാരന്‍ ഇക്കഴിഞ്ഞ ഒന്‍പതാം തീയതിയാണ് മരിച്ചത്. കാട്ടാക്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സുകുമാരന്‍ ദിവസങ്ങളോളം ചികിത്സ തേടിയിരുന്നു. ഇവിടുത്തെ ചികിത്സാ പിഴവാണ് തന്റെ പിതാവിന്റെ മരണത്തിന് കാരണമായതെന്ന് മകന്‍ യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റു കൂടിയായ എസ്.റ്റി.അനീഷ് നല്‍കിയ പരാതിയില്‍ പറയുന്നു.
മാര്‍ച്ച് 23നാണ് ഉത്തരേന്ത്യന്‍ പര്യടനം കഴിഞ്ഞു വന്നു അസുഖത്തെ തുടര്‍ന്ന് കാട്ടാക്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയ്ക്കായി എത്തിയത്. പനിയും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിട്ടും രക്ത പരിശോധനയോ മറ്റും നടത്താതെ മരുന്ന് നല്‍കുകയും രണ്ടു ദിവസത്തിന് ശേഷം രോഗം മൂര്‍ച്ഛിക്കുകയും ചെയ്തു. ആദ്യം കാണിച്ച അതെ ഡോക്ടറെ തന്നെ വീണ്ടും കാണിച്ചു. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നുണ്ട് എന്നും പനിക്ക് ശമനമില്ലാതെ അവസ്ഥയും ആയതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫറന്‍സ് കത്ത് നല്‍കണം എന്ന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ നിരസിച്ചു. ശേഷം ഇന്‍ജക്ഷനും മരുന്നും പരിശോധനയ്ക്കു ശേഷം നല്‍കി. രണ്ടാം തിയതിയോടെ അസുഖം കുറവില്ലാത്തതിനാല്‍ സ്വമേധയാ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോയാണ് എച്ച് 1 എന്‍ 1 എന്ന് സ്ഥിരീകരണം നടത്തിയത്.
തുടര്‍ന്ന് മെഡിക്കല്‍ കോളജിലും അവിടെ നിന്നും പുലയനാര്‍ കോട്ടയിലേക്കും റഫര്‍ ചെയ്തു. ഇവിടുത്തെ ചികിത്സയില്‍ കഴിയവേ അവസ്ഥ മോശമായതിനെ തുടര്‍ന്ന് സുകുമാരനെ വീണ്ടും മെഡിക്കല്‍ കോളേജ് എം ഐ.സി.യു.വിലേയ്ക്ക് മാറ്റി. വിടെ ചികിത്സയിലിരിക്കെയാണ് പ്രാഥമിക ചികിത്സ നല്‍കിയതില്‍ പിഴവുണ്ടാന്നെ് ഡോക്ടര്‍മാരുടെ സംസാരത്തില്‍ നിന്നും അറിഞ്ഞത് എന്ന് അനീഷ് പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാഹചര്യമുള്ളപ്പോള്‍ യാത്രചെയ്യുന്നവരെയും ഗര്‍ണികളെയും ബാധിക്കുന്ന അസുഖങ്ങള്‍ക്ക് മൂന്നു ദിവസത്തില്‍ ശമനം ഇല്ലായെങ്കില്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്നും എച് വണ്‍ എന്‍ വണ്‍ പ്രതിരോധ മരുന്ന് നല്‍കേണ്ടതാണ്. ഡോക്ടറെ സര്‍വിസില്‍ നിന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് മരിച്ച പാസ്റ്റര്‍ സുകുമാരന്റെ കുടുംബം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."