നഷ്ടപരിഹാരം നല്‍കാന്‍ വഴിയില്ല; വാഹനാപകട കേസില്‍ കോഴിക്കോട് സ്വദേശി ഒരു വര്‍ഷമായി റിയാദില്‍ ജയിലില്‍
റിയാദ്: ആവശ്യമായ രേഖകളില്ലാതെ സ്‌പോണ്‍സറുടെ നിര്‍ബന്ധത്തിനു വഴങ്ങി വാഹനം ഓടിച്ച അപകടത്തെ തുടര്‍ന്ന് ജയിലിലായ മലയാളി സുമനസുകളുടെ സഹായം തേടുന്നു. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മന്‍സൂറാണ് ദുരിതക്കയത്തില്‍ റിയാദ് ജയിലില്‍ കഴിയുന്നത്.
ഒരു വര്‍ഷം മുന്‍പാണ് സ്വദേശി പൗരന്റെ കരാര്‍ കമ്പനിയില്‍ ഡ്രൈവറായ മന്‍സൂര്‍ അപകടത്തില്‍ പെട്ടത്. സ്‌പോണ്‍സറുടെ നിര്‍ബന്ധത്തിനു വഴങ്ങി ലൈന്‍സില്ലാതെ ജെസിബി ഓപ്പറേറ്റ് ചെയ്യുമ്പോഴാണ് അപകടം.
ജെസിബി പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ കൊക്കയിലേക്കു മറിഞ്ഞെങ്കിലും മന്‍സൂര്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ജെസിബി ക്ക് പറ്റിയ സാരമായ കേടുപാടുകളാണ് ഇവരെ ജയിലിലെത്തിച്ചത്.
കമ്പനി അധികൃതര്‍ നഷ്ടപരിഹാരം മന്‍സൂറിന്റെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നു. ഒന്നര ലക്ഷം റിയാലാണ് (25 ലക്ഷം ഇന്ത്യന്‍ രൂപ) കമ്പനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ബല്‍ജുര്‍ഷി കെഎംസിസി നേതാക്കള്‍ ഇടപെട്ട് ജിദ്ദ കോണ്‍സുലേറ്റ് മുഖേന കോടതിയില്‍ പോവുകയും വാദം കേട്ട കോടതി 80,000 റിയാല്‍ (14 ലക്ഷം ന്ത്യന്‍ രൂപ) നല്‍കണമെന്നും വിധിക്കുകയായിരുന്നു.
ഇതു വരെ ലൈസന്‍സ് എടുത്ത് നല്‍കാന്‍ സ്‌പോണ്‍സര്‍ തയ്യാറല്ലാതിരുന്നിട്ടും കുടുംബത്തിന്റെ പ്രാരാബ്ധം കാരണം മന്‍സൂര്‍ ജോലിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.
ദുരിതത്തിലായ മന്‍സൂറിനെ സഹായിക്കാനുള്ള ഒരുക്കത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകര്‍. താല്‍പര്യമുള്ളവര്‍ സാമൂഹ്യ പ്രവര്‍ത്തകരായ സൈതലവി അരീക്കര 055677 4119 (ബല്‍ ജൂര്‍ഷി), കുഞ്ഞോയി കോടമ്പുഴ 050 367 0536, (റിയാദ്), കോയ പാലാബലം 055 77 34 864 ( ജിദ്ദ), മാമു നിസാര്‍ 050 2900 985 (ദമാം) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."