HOME
DETAILS

ഓണ്‍ലൈന്‍ വില്‍പനയ്‌ക്കെത്തിച്ച മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്ന സംഘം പിടിയില്‍

  
backup
April 03, 2019 | 10:51 PM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95

തൊടുപുഴ: ഓണ്‍ലൈന്‍ സ്ഥാപനമായ ആമസോണ്‍ വഴി കുമളിയിലേക്ക് അയയ്ക്കുന്ന മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് വില്‍പന നടത്തിവന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. എറണാകുളം എളംകുന്നപ്പുഴ മാലിപ്പുറം പെരിങ്ങോട്ടു വീട്ടില്‍ ഗിരീഷ് (23), ഏലൂര്‍ കുഴികണ്ടം തച്ചേത്ത് ആന്റണി റെസ്റ്റോ (35), നായരമ്പലം തേങ്ങാത്തടം മാഞ്ഞൂരാന്‍ മിജോ (23) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മൂന്ന് പേരെ ഇനിയും പിടികിട്ടാനുണ്ട്.
ഐ ഫോണ്‍ കമ്പനിയുടെ ഒരു ലക്ഷം വീതം വിലവരുന്ന 81 മൊബൈല്‍ ഫോണുകളാണ് പലപ്പോഴായി സംഘം മോഷണം നടത്തിയത്. കുമളിയിലെ ഷോറും ഉടമ ടി.സി സ്‌കറിയ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. എറണാകുളം പാനായികുളത്തുള്ള ഓഫിസില്‍ നിന്നും കുമളിയിലേക്ക് വാഹനത്തില്‍ അയക്കുന്ന മൊബൈലുകളാണ് പ്രതികള്‍ വിദഗ്ധമായി കവര്‍ന്നിരുന്നത്. വാഹനം രാത്രി 9 മണിക്കാണ് പുറപ്പെടുന്നത്. കട്ടപ്പന കഴിഞ്ഞ് ചോറ്റുപാറയിലെത്തുമ്പോള്‍ വണ്ടി ഒതുക്കി നിര്‍ത്തി ഡ്രൈവറും സഹായിയും ചേര്‍ന്ന് വാഹനത്തിന്റെ സീല്‍ ചെയ്തിരിക്കുന്ന ലോക്ക് തുറന്ന് അകത്തുകടന്ന് ഫോണ്‍ എടുത്ത ശേഷം സംശയം തോന്നാത്തവിധം വീണ്ടും ലോക്ക് ചെയ്യും. ഇങ്ങനെ മോഷണം നടത്തുന്ന ഫോണുകള്‍ വാങ്ങാന്‍ എറണാകുളത്തുതന്നെ വ്യാപാരികളുണ്ട്.
ഇവര്‍ വിറ്റ ഫോണിന്റെ കോഡ് നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ എറണാകുളം കാക്കനാട് ഭാഗത്ത് ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇയാളെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരം; സമയപരിധി ജനുവരി 10-ന് അവസാനിക്കും

uae
  •  14 days ago
No Image

സമസ്തക്ക് ജനമനസ്സുകളിൽ വലിയ അംഗീകാരം'; സന്ദേശ യാത്രയുടെ വിജയം ഇതിന് തെളിവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  14 days ago
No Image

ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്

Kerala
  •  14 days ago
No Image

'അറസ്റ്റ് ചെയ്യാനാണെങ്കിൽ ചെയ്യട്ടെ'; പുനർജനി കേസിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് വി.ഡി. സതീശൻ

Kerala
  •  14 days ago
No Image

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീടിന് നേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

crime
  •  14 days ago
No Image

റൊണാൾഡോ ലോകകപ്പ് നേടില്ല, കിരീമുയർത്തുക ആ നാല് ടീമുകളിലൊന്നായിരിക്കും: മുൻ താരം

Football
  •  14 days ago
No Image

മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിയത് രണ്ട് ദിവസം; രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  14 days ago
No Image

മഡൂറോയ്ക്ക് ശേഷം ഗ്രീൻലാൻഡോ? ട്രംപിന്റെ ഭീഷണി നിർത്തണമെന്ന് ഡാനിഷ് പ്രധാനമന്ത്രി

International
  •  14 days ago
No Image

കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമവുമായി യുഎഇ; ഇക്കാര്യങ്ങൾ നിർബന്ധമായും മാതാപിതാക്കൾ അറിഞ്ഞിരിക്കണം

uae
  •  14 days ago
No Image

അവനെ ഇന്ത്യൻ ടീമിലെടുത്തത് എന്തിനാണെന്ന് മനസിലാവുന്നില്ല: വിമർശനവുമായി മുൻ താരം

Cricket
  •  14 days ago