മത്സരിക്കാന്‍ ജാഥയായ് മക്കള്‍; കുടുംബ രാഷ്ട്രീയവുമായി ഒഡിഷ
ന്യൂഡല്‍ഹി: ബിജു പട്നായികിന്റെ മകനായാണ് ഒഡിഷ മുഖ്യമന്ത്രിയും ബിജുജനതാദള്‍ (ബി.ജെ.ഡി) നേതാവുമായ നവീന്‍ പട്നായിക് രാഷ്ട്രീയത്തിലെത്തിയതെങ്കിലും എക്കാലത്തും കുടുംബരാഷ്ട്രീയത്തിന് എതിരാണ് നവീന്‍ പട്നായിക്കിന്റെ നിലപാടുകള്‍. കുടുംബത്തെ രാഷ്ട്രീയത്തില്‍നിന്ന് ഒരു കൈയകലമെങ്കിലും നിര്‍ത്തണമെന്നാണ് നവീന്റെ നിലപാട്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പായപ്പോള്‍ കാര്യങ്ങളെല്ലാം കൈവിട്ടു പോയി. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തു നിയമസഭാ തെരഞ്ഞെടുപ്പും നടക്കുകയാണ്. സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ മക്കള്‍ രാഷ്ട്രീയത്തിന് കുറവൊന്നുമില്ല. തുറമുഖ നഗരമായ പ്രദീപ് നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഏഴു തവണ എം.എല്‍.എയുമായ ദാമോദര്‍ റൗട്ടറിയുടെ മകന് സാംപിത് റൗട്ടറി. ദാമോദര്‍ റൗട്ടറിയുടെ മണ്ഡലമായിരുന്നു പ്രദീപ്. അച്ഛന് റൗട്ടറി ഇപ്പോള്‍ പാര്‍ട്ടിവിട്ട് ബി.ജെ.പിക്കൊപ്പമാണ്.
പ്രദീപ് വിട്ട് ഇര്സാമയിലേക്ക് മാറണമെന്ന് താല്പര്യം പറഞ്ഞതായിരുന്നു ദാമോദര്‍. എന്നാല്‍ നവീന്‍ സമ്മതിച്ചില്ല. രണ്ടു പാര്‍ട്ടിക്കാരായിട്ടും ഒരു വീട്ടില്‍തന്നെയാണ് ഇരുവരും താമസം. ചൗധറിലും ബാങ്കിയിലും ഇത്തവണ വരുന്നതും മക്കള്‍ സ്ഥാനാര്‍ഥികളാണ്. ചൗക്കിയിലെ പ്രഭാത് ബിശ്വാസും ബാങ്കിയിലെ പി. ത്രിപാദിയും ചിട്ടിതട്ടിപ്പ് കേസില്‍ അറസ്റ്റിലായതോടെയാണ് മക്കള്‍ രാഷ്ട്രീയത്തിന് വഴി തുറന്നത്. ബോലാംഗീറില് മത്സരിക്കുന്നത് പാര്‍ട്ടി ഉപാധ്യക്ഷന്‍ എ.യു സിങ് ഡിയോയുടെ മകന് അര്‍കേഷ് സിങ് ഡിയോ. 2014ലെ തെരഞ്ഞെടുപ്പില്‍ പിതാവിനെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിന്റെ നരസിന്ഗ മിശ്രയാണ് എതിര്‍സ്ഥാനാര്‍ഥി. മിശ്രയുടെ മകന് സമരേന്ദ്രമിശ്ര അര്ക്കേഷിന്റെ സഹോദരന് കാളികേശ് സിങ് ഡിയോയ്ക്കെതിരേയും മത്സരിക്കുകയാണ്.
കോണ്‍ഗ്രസിലും മക്കള്‍ രാഷ്ട്രീയത്തിനു കുറവൊന്നുമില്ല. കോണ്‍ഗ്രസ് പ്രദേശ് അധ്യക്ഷന്‍ നിരജ്ഞന് പട്നായികിന്റെ മകന് നഭജ്യോതി പട്നായിക്ക് ബാലസോരെ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നു. ദക്ഷിണ ഒഡിഷയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലഹാന്ദി എം.പിയും സ്ഥാനാര്‍ഥിയുമായ ഭക്തദാസിന്റെ മകന് സാഗര്‍ ചരന്ദാസ് ഭവാനി പട്ന അംബ്ലി മണ്ഡലത്തില്‍ മത്സരിക്കുന്നു. സുന്ദര്‍ഗഡ് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് ബിശ്വാസിന്റെ മകള്‍ സുനിത ബിശ്വാസ് മത്സരിക്കുന്നത് ബിജു ജനതാദള്‍ സ്ഥാനാര്‍ഥിയായാണ്. കേന്ദ്രമന്ത്രി കൂടിയായ ബി.ജെ.പിയുടെ ജുവല്‍ ഒറാമാണ് എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."