വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ ഇന്നു തുടങ്ങും
ജറൂസലം: നിയമവിരുദ്ധമായി ഇസ്റാഈല്‍ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്ന് ഇസ്റാഈലിനോട് കൂട്ടിച്ചേര്‍ക്കുന്ന പ്രക്രിയ ഇന്നു തുടങ്ങും. തന്ത്രപ്രധാനമായ ജോര്‍ദാന്‍ വാലിയുടെ ചില ഭാഗങ്ങളും ഇതില്‍ പെടും. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനുവരിയില്‍ പ്രഖ്യാപിച്ച വിവാദ പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയുടെ മറപിടിച്ചാണ് നടപടി.
പദ്ധതിയനുസരിച്ച് നിരായുധീകരിച്ച ഫലസ്തീന് രാജ്യവും സ്ഥാപിക്കും. എന്നാല്‍ ഫലസ്തീന് അതോറിറ്റി തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട കിഴക്കന്‍ ജറൂസലം ഇതില്‍ പെടില്ല. അതിനാല്‍ തന്നെ ഫലസ്തീന് നേതാക്കള്‍ ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം ജൂതരാഷ്ട്രം അധിനിവിഷ്ട ഭൂമിയില്‍ പരമാധികാരം സ്ഥാപിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. യു.എന്നും യൂറോപ്യന്‍ യൂനിയനും നിയമവിരുദ്ധ നടപടിയായാണ് ഇതിനെ പരിഗണിക്കുന്നത്. കൂട്ടിച്ചേര്‍ക്കല്‍ മേഖലയുടെ സുരക്ഷയെ ബാധിക്കുമെന്ന് അറബ് രാജ്യങ്ങളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."