2011ലെ ലോകകപ്പ് ഫൈനല്‍, ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്ക
കൊളംബോ: 2011ലെ ഇന്ത്യയുമായുള്ള ഏകദിന ലോകകപ്പ് ഫൈനല്‍ അങ്ങനെയങ്ങ് മറക്കാന്‍ ശ്രീലങ്ക ഒരുക്കമല്ല. നേരത്തേ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന, മത്സരത്തില്‍ ഒത്തുകളി നടന്നുവെന്ന ആരോപണത്തിന്റെ പിന്‍ബലത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായി ലങ്കന്‍ കായിക മന്ത്രാലയത്തിലെ സെക്രട്ടറി കെ.ഡി.എസ് റുവാന്‍ചന്ദ്ര അറിയിച്ചു.
സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പൊലിസിലെ പ്രത്യേക അന്വേഷണ സംഘമായിരിക്കും ഇതു കൈകാര്യം ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രണ്ടാഴ്ച മുന്‍പ് ലങ്കന്‍ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമാഗെ ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ വാദം തെളിയിക്കുന്ന തെളിവുകളൊന്നും പുറത്തുവിടാന്‍ അലുത്ഗമാഗെ തയാറായിരുന്നില്ല.
പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് മുന്‍ ലങ്കന്‍ ക്യാ
പ്റ്റനും 2011ലെ ടീമിന്റെ മുഖ്യ സെലക്ടറുമായിരുന്ന അരവിന്ദ ഡി സില്‍വയെ അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗയും ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യ
പ്പെടുകയും ചെയ്തിരുന്നു.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ലങ്കയെ ആറു വിക്കറ്റി
ന് പരാജയപ്പെടുത്തിയാണ് ധോണിക്കു കീഴില്‍ ഇറങ്ങിയ ഇന്ത്യ രണ്ടാം കിരീടം സ്വന്തമാക്കിയത്. ടോസ് നേടിയ സംഗക്കാര ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജയവര്‍ധനയുടെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 275 റണ്‍സായിരുന്നു ലങ്കയുടെ സമ്പാദ്യം. ഫൈനലില്‍ ധോണിയുടെയും ഗൗതം ഗംഭീറിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളായിരുന്നു റണ്‍ചേസില്‍ തുടക്കത്തില്‍ പതറിയ ഇന്ത്യയെ രക്ഷിച്ചത്. അന്നു തകര്‍പ്പന്‍ സിക്‌സറിലൂടെയാണ് ധോണി ഇന്ത്യയുടെ വിജയറണ്‍സ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."