തൊഴിലാളികള്‍ക്കായി ഖത്തര്‍ ഇസ്ലാമിക് ബാങ്കിന്റെ സാലറി കാര്‍ഡ്
ദോഹ: കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ ശമ്പളം നല്കാന് സഹായിക്കുന്ന സാലറി കാര്‍ഡ് ഖത്തര്‍ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് ബാങ്ക്(ക്യുഐഐബി) പുറത്തിറക്കി. വിസാ നമ്പര്‍ ഇഷ്യു ചെയ്ത് കഴിഞ്ഞാല്‍ ജീവനക്കാര്‍ ഖത്തറിലെത്തും മുമ്പ് തന്നെ സാലറി കാര്‍ഡ് ഇഷ്യു ചെയ്യാന്‍ കഴിയും. വേജ് പ്രൊട്ടക്ഷന്‍ സംവിധാനവുമായി(ഡബ്ല്യുപിഎസ്) ബന്ധിപ്പിച്ചാണ് കാര്‍ഡ് പ്രവര്‍ത്തിക്കുക.
മാസം പരമാവധി 5,000 റിയാല്‍ വരെ ശമ്പളം കിട്ടുന്നവര്‍ക്ക് സാലറി കാര്‍ഡ് ഉപയോഗിക്കാം. തൊഴിലാളിക്ക് പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ ശമ്പളം കൈമാറാമെന്നതാണ് ഇതിന്റെ പ്രത്യേകത. മിനിമം ബാലന്‍സ് ആവശ്യമില്ല. ഖത്തറിലെ ഏത് എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയിലിലും ഈ കാര്‍ഡ് ഉപയോഗിക്കാനാവും.സാലറി കാര്‍ഡ് ഇഷ്യു ചെയ്യണമെങ്കില്‍ കമ്പനികള്‍ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയും ക്യുഐഐബിയില് അക്കൗണ്ട് ഉണ്ടാവുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."