HOME
DETAILS
MAL
വരോട് ജുമാമസ്ജിദില്‍ മോഷണം
backup
July 15 2016 | 19:07 PM
ഒറ്റപ്പാലം : വരോട് ജുമാ മസ്ജിദില്‍ മോഷണം. പള്ളിക്കകത്തെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് പൊളിച്ച് അയ്യായിരത്തോളം രൂപ കവര്‍ന്നു. രാവിലെ നമസ്കാരത്തിനെത്തിയ മുക്രി ഹംസയാണ് കവര്‍ച്ച നടന്നതായി ആദ്യം മനസ്സിലാക്കിയത്.
രാത്രി രണ്ട് മണിക്കും മൂന്നിനുമിടയിലാണ് കവര്‍ച്ചയെന്ന് സംശയിക്കുന്നതായി പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പള്ളിയുടെ തൊട്ട് കിഴക്ക് വശത്തെ മഖാം നേര്‍ച്ചപ്പെട്ടിയും കുത്തിത്തുറക്കുന്നതിന് ശ്രമമുണ്ടായി. രാവിലെ ഒറ്റപ്പാലം പൊലിസ് പരിശോധന നടത്തി. ഒരു വര്‍ഷം മുന്‍പും പള്ളിയില്‍ കവര്‍ച്ച നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."