HOME
DETAILS

കുഴമ്പു രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

  
backup
July 08, 2018 | 9:30 PM

%e0%b4%95%e0%b5%81%e0%b4%b4%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4

തിരുവനന്തപുരം: കുഴമ്പുരൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച ഒന്നരകിലോ സ്വര്‍ണം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദുബൈയില്‍ നിന്ന് വന്ന ഐ-എക്‌സ് 540 എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ കൊല്ലം സ്വദേശി അബ്ദുള്‍ വഹാബില്‍ നിന്നാണ് 40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. സ്വര്‍ണം കുഴമ്പു രൂപത്തിലാക്കി പ്ലാസ്റ്റിക്ക് കവറിനുളളില്‍ വച്ച് നടുവേദനക്കുപയോഗിക്കാവുന്ന ബെല്‍റ്റിനകത്താക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ബെല്‍റ്റ് അരയില്‍ കെട്ടിയിരുന്നു. അതിനുമുകളില്‍ അടിവസ്ത്രമിട്ട് അതിനുമേല്‍ കട്ടിയുളള ജീന്‍സ് ധരിച്ചിരുന്നു. എക്‌സറേ പരിശോധനയിലോ സ്‌കാനിങിലോ സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ ദേഹ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  6 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  6 days ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  6 days ago
No Image

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

Kerala
  •  6 days ago
No Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വിയോഗം; ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് മരിച്ച നിലയിൽ

Football
  •  6 days ago
No Image

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു 

National
  •  6 days ago
No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  6 days ago
No Image

വൈഭവ് ഔട്ട് സഞ്ജു ഇൻ; ആശ്വാസജയം തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Cricket
  •  6 days ago
No Image

കൊല്ലത്ത് വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ അപകടം; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Kerala
  •  6 days ago