കുത്തിവെപ്പിന്റെ പ്രാധാന്യം സമൂഹം തിരിച്ചറിയണം: കെ.പി.എ മജീദ്
മലപ്പുറം: കുത്തിവെപ്പിന്റെ പ്രധാന്യം സമൂഹം ഗൗരവപൂര്‍വം ഉള്‍ക്കൊള്ളണമെന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവേചനമില്ലാതെ നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈയെടുക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു.
എം.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'കുത്തിവെപ്പിന്റെ മതവും ശാസ്ത്രവും' സെമിനാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. പടര്‍ന്നു പിടിക്കുന്ന ഡിഫ്തീരിയ രോഗം ജില്ലയില്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ നുണ പ്രചാരണത്തിലൂടെ കുത്തിവെപ്പിനെ എതിര്‍ക്കുന്നവരുടെ നിലപാട് അപക്വമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് അധ്യക്ഷനായി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുല്ല, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍. ഖാദര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ഡോ. എന്‍ .ഫൈസല്‍ വിഷയമവതരിപ്പിച്ചു.
ടി.പി അഷ്‌റഫലി, നൗഷാദ് മണ്ണിശ്ശേരി, നാലകത്ത് സൂപ്പി, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, മജീദ് പുകയൂര്‍, വി.പി അഹമ്മദ് സഹീര്‍, നിസാജ് എടപ്പറ്റ, സലീം വടക്കന്‍, എന്‍.എ കരീം, കെ.പി മുഹമ്മദ് ഇഖ്ബാല്‍, സാദിഖ് കൂളമടത്തില്‍, റിയാസ് പുല്‍പറ്റ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."