ബാലഭിക്ഷാടനം ജില്ലയില്‍ യഥേഷ്ടം; നടപടിയില്ലെന്ന് ആക്ഷേപം
നീലേശ്വരം: സംസ്ഥാനത്ത്് ബാലഭിക്ഷാടനം നിയമം വഴി നിരോധിച്ചിട്ടുണ്ടെങ്കിലും വടക്കന്‍ കേരളത്തിലെ പ്രമുഖ നഗരങ്ങളിലെല്ലാം ഭിക്ഷാടനം വ്യാപകം. നീലേശ്വരം, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ നഗരങ്ങളിലാണ് കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം നടക്കുന്നത്.
നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ തൃക്കരിപ്പൂര്‍ തമ്പടിച്ചിട്ടുള്ള കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലുള്ള മാഫിയകളാണു കുട്ടികളെയും കൊണ്ടു ഭിക്ഷാടനം നടത്തുന്നത്.
കഴിഞ്ഞ ദിവസം നീലേശ്വരത്ത് ഒരു യുവതി കുട്ടിയെയും കൊണ്ട് ഭിക്ഷാടനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു വ്യാപാരികളില്‍ ചിലര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനെ അറിയിക്കുകയും വിശദവിവരങ്ങള്‍ ആരായുന്നതിനിടെ യുവതി കുട്ടിയേയും കൊണ്ട് മുങ്ങുകയുമായിരുന്നു.
ഭിക്ഷാടനത്തിനുപയോഗിക്കുന്ന കുട്ടികകള്‍ക്ക് പുകയിലനീരോ മറ്റു മയക്കു മരുന്നുകളോ നേര്‍ത്ത അളവില്‍ കൊടുത്തു പകല്‍ നേരങ്ങളില്‍ മയക്കി കിടത്തുകയാണ് പതിവ്.
സംസ്ഥാനത്ത് ശക്തമായ ബാലവാകാശ നിയമങ്ങളുണ്ടെങ്കിലും ഭിക്ഷാടന മാഫിയകളുടെ കൈയിലകപ്പെടുന്ന സംഘങ്ങള്‍ നിയമങ്ങള്‍ക്കെല്ലാം അതീതരായാണ് പ്രവര്‍ത്തിക്കുന്നത്.
ബാലഭിക്ഷാടനം നിയന്ത്രിക്കാന്‍ ചൈല്‍ഡ് ലൈന്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ നിലവിലുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ അതു പ്രാവര്‍ത്തികമാവുന്നില്ല. മലയാളിയുടെ ദാനശീലം ഭിക്ഷാടന മാഫിയകള്‍ക്ക് കേരളത്തില്‍നിന്നു വന്‍വരുമാനമാണ് ഉണ്ടാക്കി കൊടുക്കുന്നത്.
നീലേശ്വരത്ത് സ്വന്തം കഷ്ടപ്പാടുകള്‍ മലയാളത്തില്‍ അച്ചടിച്ച കാര്‍ഡുമായാണ് യുവതി അഞ്ചു വയസുപോലും തികയാത്ത പെണ്‍കുട്ടിയുമായി ഭിക്ഷാടനം നടത്തുന്നത്. കാഞ്ഞങ്ങാട് ബലൂണ്‍ വില്‍ക്കാനെന്ന വ്യാജേന ബംഗാളില്‍ നിന്നും ആസാം, ഒറീസ എന്നിവിടങ്ങളില്‍ നിന്നും എത്തിയവര്‍ റെയില്‍വേ സ്റ്റേഷനില്‍ തമ്പടിക്കുകയാണ്. സംഘമായി ഉത്സവത്തിനെത്തുന്ന ഇവര്‍ സീസണ്‍ കഴിഞ്ഞാല്‍ കുട്ടികളെ ഭിക്ഷാടനത്തിനു വിടുകയാണ് പതിവ്. പല തവണ ഇവരെ പൊലിസ് ഓടിച്ചെങ്കിലും പിന്നെയും ഇവര്‍ ഇവിടേക്കു തന്നെ മടങ്ങി വരും. ഇല്ലെങ്കില്‍ നീലേശ്വരത്തോ ചെറുവത്തൂരോ ചന്തേരയോ പോലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ തമ്പടിക്കും. ഇവരെ പുനരധിവസിപ്പിക്കാനുള്ള നീക്കങ്ങളും പാളിപ്പോവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."