HOME
DETAILS

ഒപെക് രാജ്യങ്ങൾ എണ്ണ ഉല്‍പ്പാദനം വെട്ടികുറക്കുന്നു; ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും

  
backup
July 03 2020 | 16:07 PM

opec-coutries-to-control-petrol-production

ജിദ്ദ: കൊറോണ പ്രതിസന്ധി മറികടക്കാൻ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച് വിപണി വില വര്‍ധിപ്പിക്കാകാൻ ഒപെക് രാജ്യങ്ങളുടെ ധാരണ. സഊദി അറേബ്യ ഉള്‍പ്പെടെയുള്ള ഒപെകിലെ പ്രധാന രാജ്യങ്ങളാണ് കടുത്ത തീരുമാനം എടുത്തിരിക്കുന്നത്.
അതേ സമയം നിലവിൽ ഉല്‍പ്പാദം കുറയ്ക്കുക കൂടി ചെയ്താല്‍ ഇന്ത്യയില്‍ വില കുതിച്ചുകയറും. ഇത് സാധാരണക്കാരെ ദുരിതത്തിലാക്കുമെന്ന് ഉറപ്പാണ്.


സഊദി അറേബ്യയാണ് ഒപെക് കൂട്ടായ്മയില്‍ ഉല്‍പ്പാദനം വന്‍തോതില്‍ കുറയ്ക്കുന്നത്. സഊദിയുടെ പ്രധാന വരുമാന മാര്‍ഗമാണ് എണ്ണ. അതുകൊണ്ടുതന്നെ എണ്ണയുടെ വില ഇടിയുന്നത് സഊദിയുടെ സാമ്പത്തിക രംഗത്തെ നേരിട്ട് ബാധിക്കും. രണ്ടു മാസം തുടര്‍ച്ചയായി കുറച്ചു


എണ്ണവിപണിയെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ മെയ് മാസം മുതല്‍ ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ്. ജൂണില്‍ വീണ്ടും കുറച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള പ്രധാന എണ്ണ വിപണി നിര്‍ജീവ അവസ്ഥയിലായതും ലോക്ക് ഡൗണുമാണ് വില കുത്തനെ ഇടിയാന്‍ ഇടയാക്കിയത്.
1.93 ദശലക്ഷം ബാരല്‍ മുതല്‍ 22.69 ദശലക്ഷം ബാരല്‍ വരെ പ്രതിദിനം എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് ഒപെക് രാജ്യങ്ങളുടെ ഇപ്പോഴത്തെ തീരുമാനം. 1991ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന അളവില്‍ ഉല്‍പ്പാദനം കുറയ്ക്കുന്നത്. ചരക്ക് കടത്ത് ഡാറ്റ പരിശോധിച്ചാണ് ബ്ലൂംബെര്‍ഗ് ന്യൂസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


ആഗോളതലത്തില്‍ എണ്ണ ബാരലിന് 41 ഡോളറാണ് നിലവിൽ വില. എന്നാല്‍ ഇന്ത്യയില്‍ പെട്രോളിനും ഡീസലിലും വില 80 കടന്നിരിക്കുന്നു. ഇന്ത്യയില്‍ നികുതിയാണ് കൂടുതല്‍. ഇനി ആഗോള തലത്തില്‍ വില ഉയര്‍ന്നാല്‍ ആനുപാതികമായ വിലക്കയറ്റം ഇന്ത്യയിലുമുണ്ടാകും. അതാകട്ടെ സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും

.
അതേസമയം, സഊദി അറേബ്യയ്ക്ക് പുതിയ ചില ലക്ഷ്യങ്ങളുണ്ടെന്നാണ് വിവരം. 2050 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ ഹൈഡ്രോ കാര്‍ബണ്‍ ഉല്‍പ്പാദക രാജ്യമായി മാറണമെന്ന് സഊദി ലക്ഷ്യമിടുന്നു. സഊദി ഊര്‍ജ വകുപ്പ് മന്ത്രി അബ്ദുല്‍ അസീസ് രാജകുമാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.


കഴിഞ്ഞദിവസം എണ്ണ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗം നടന്നിരുന്നു. 2050ലെ എണ്ണ വിപണി എങ്ങനെയാണ് സഊദി അറേബ്യ നോക്കി കാണുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് വാതക മേഖലയിലും സഊദി ഒന്നാം സ്ഥാനം ലക്ഷ്യമിടുന്നുവെന്ന് മന്ത്രി സൂചിപ്പിച്ചത്.
നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്ന് സഊദിയുടെ അയല്‍ രാജ്യമായ ഖത്തറാണ്. എന്നാല്‍ എണ്ണ ഉല്‍പ്പാദനത്തില്‍ സഊദി ആദ്യ സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. വാതക മേഖലയിലും അപ്രമാദിത്വം നേടുകയാണ് സഊദിയുടെ ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago